|    Aug 18 Sat, 2018 3:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുണ്ടറ പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു ; മാതാവും മുത്തച്ഛനും പ്രതികള്‍

Published : 2nd June 2017 | Posted By: fsq

 

കൊല്ലം: വിവാദമായ കുണ്ടറ പീഡനക്കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ വിക്ടര്‍, മാതാവ് ലത എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ 70 ദിവസം നീണ്ട കസ്റ്റഡി ഇന്നലെ അവസാനിക്കാനിരിക്കെയാണു കുറ്റപത്രം നല്‍കിയിട്ടുള്ളത്. ബലാല്‍സംഗം ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, ആത്മഹത്യാപ്രേരണ, പ്രകൃതിവിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. സംഭവങ്ങളെ കുറിച്ച് അറിഞ്ഞിട്ടും വിവരം മറച്ചുവച്ചതിനാണ് മാതാവായ ലതയെ അറസ്റ്റ് ചെയ്തത്. കുണ്ടറയിലെ നാന്തിരിക്കലില്‍ ജനുവരി 15നാണ് 10 വയസ്സുകാരിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss