|    Oct 19 Fri, 2018 8:19 am
FLASH NEWS

കുണ്ടറ അലിന്റ് ഫാക്ടറി: സോമാനിയാ ഗ്രൂപ്പിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ദുരൂഹത -എ എ ഷുക്കൂര്‍

Published : 28th September 2017 | Posted By: fsq

 

ആലപ്പുഴ: ധനകാര്യ മന്ത്രിയുടെ മണ്ഡലത്തിലെ എക്‌സല്‍ ഗ്ലാസ്് ഉടമ സോമാനിയ നടത്തിയ സാമ്പത്തിക തട്ടിപ്പും തൊഴിലാളി വഞ്ചനയും പിണറായി സര്‍ക്കാരിന് അറിയാമായിരുന്നിട്ടും വീണ്ടും കുണ്ടറ അലിന്റ് ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സോമാനിയയ്ക്ക് അനുവാദം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും തൊഴിലാളി വഞ്ചനയുമാണെന്ന് മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍. ആലപ്പുഴ എക്‌സല്‍ ഗ്ലാസില്‍ പണിയെടുത്തിരുന്ന 300 ഓളം തൊഴിലാളികള്‍ക്ക് കോടതി വിധിയുണ്ടായിട്ടും 10 കോടിയില്‍പ്പരം ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെയും സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളായ കെഎഫ്‌സി, കെഎസ്‌ഐഡിസി എന്നിവയില്‍ നിന്നും 15.5 കോടി രൂപ വായ്പയെടുത്ത് ബാധ്യത ഇപ്പോള്‍ നിലനില്‍ക്കുന്നു. എസ്ബിഐ, യൂക്കോ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയില്‍ നിന്നും വായ്പയെടുത്ത് കിട്ടാക്കടമായി 32 കോടി രൂപയും നിലനില്‍ക്കുമ്പോഴാണ് പിണറായി സര്‍ക്കാരിന്റെ സോമാനീയാ ഗ്രൂപ്പിനോടുള്ള പ്രീണനം. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കുണ്ടറ അലിന്റ് ഫാക്ടറി സോമാനിയയ്ക്ക് വീണ്ടും നല്‍കിയ നടപടിയില്‍ ദുരൂഹതയുണ്ട്. ഖജനാവിലെ പണവും വിഭവങ്ങളും കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് എഎ ഷുക്കൂര്‍ ആവശ്യപ്പെട്ടു. കുണ്ടറ അലിന്റ് ഫാക്ടറി തുറന്ന ഘട്ടത്തിലെങ്കിലും എക്‌സല്‍ ഗ്ലാസിലെ തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ സ ര്‍ക്കാര്‍ തയ്യാറാവണമെന്ന് എ എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss