|    Apr 29 Sat, 2017 11:04 pm
FLASH NEWS

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: രണ്ട് പ്രതികള്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

കാസര്‍കോട്: കുണ്ടംകുഴി സുമംഗലി ജ്വല്ലറി കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതികളായ രണ്ട് പേരേ ആദൂര്‍ പോലിസ് അറസ്റ്റ ചെയ്തു.ഉത്തര്‍ പ്രദേശ് ധനു പുരയിലെ  നേത് റാം (35), മുളിയാര്‍ നെല്ലിക്കട്ടയിലെ ഷരീഫ് എന്ന മൂക്കന്‍ ഷരീഫ് (38) എന്നിവരെയാണ് ഇന്നലെ ആദൂര്‍ സിഐസിബി തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നേത് റാമിന്റെ സഹോദരനാണ് ഈ കേസിലെ മുഖ്യപ്രതിയെന്ന് പോലിസ് പറഞ്ഞു.കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ അശോകന്റെ ഉടമസ്ഥതയിലുള്ള സുമംഗലി  ജ്വല്ലറി കുത്തിതുറന്ന് 56 പവന്‍ സ്വര്‍ണാഭരണങ്ങളും നാല് കിലോ വെള്ളിയും കവര്‍ന്നത്.  ജ്വല്ലറിയില്‍ നിന്ന് കിട്ടിയ വിരലടയാളങ്ങള്‍  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് പോലിസ് പറഞ്ഞു.  കമ്പിളി വില്‍പന വ്യാജേന കാസര്‍കോട് എത്തിയ സംഘം അണങ്കുരില്‍ വാടകവീടെടുത്താണ് ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്തത്.കൊള്ള നടത്താന്‍  സംഘം ഷരീഫിനോട് വാഹനം ആവശ്യപ്പെട്ടു.വാടകയ്ക്കാണ് ഷരീഫ് വാഹനം ഏര്‍പ്പെടുത്തിയത്.  ഈ വാഹനത്തിലെത്തിയ സംഘം കുണ്ടംകുഴിയിലെത്തിക വര്‍ച്ച നടത്തിയ ശേഷം അണങ്കുരിലെ വാടക വീട്ടിലെത്തിയ ശേഷം ഉത്തര്‍പ്രദേശിലേക്ക് രക്ഷപ്പെടുകയായിരുന്നു. മലയാളി സ്ത്രീയടക്കം ഇനി നാല് പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day