|    Jun 24 Sat, 2017 5:38 am
FLASH NEWS

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍

Published : 21st November 2016 | Posted By: SMR

കാസര്‍കോട്: കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്ന് 56 പവന്‍ സ്വര്‍ണവും പണവും കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികള്‍ പോലിസ് വലയിലായി. കവര്‍ച്ചാ സംഘത്തിലെ രണ്ടുപേരെ ആദൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാനും കൊള്ളയടിച്ച സ്വര്‍ണത്തില്‍ നിന്നു ഏതാനും ഭാഗവും പിടികൂടിയതായി പറയപ്പെടുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലിസ് മോഷണത്തിന് തുമ്പുണ്ടാക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ നെല്ലിക്കട്ട സ്വദേശിയുമാണ് പോലിസിന്റെ കസ്റ്റഡിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മറ്റു പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍.വസ്ത്ര വില്‍പനയ്‌ക്കെന്ന വ്യാജേന കാസര്‍കോട്ട് വാടക വീടെടുത്ത് തമ്പടിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രഫഷണല്‍ കൊള്ളക്കാരാണ് സുമംഗലി ജ്വല്ലറി കൊള്ള ആസൂത്രണം നടത്തി നടപ്പാക്കിയതെന്നാണ് പോലിസ് നല്‍കുന്ന സൂചന. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പിനൊടുവില്‍ നെല്ലിക്കട്ട സ്വദേശിയെ ഒരു സ്ത്രീ മുഖേന വരുതിയിലാക്കിയാണ് സംഘം കൊള്ള നടത്തിയത്. സ്ത്രീയടക്കമുള്ള അഞ്ചു പേരാണ് കൊള്ളയ്ക്കു പിന്നില്‍. കഴിഞ്ഞ ഒക്‌ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കൊള്ളയടിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക