|    Jul 26 Wed, 2017 8:31 am
FLASH NEWS

കുട്ടി ഡ്രൈവര്‍മാര്‍ പെരുകുന്നു; ജില്ലയില്‍ 94 കേസുകള്‍

Published : 2nd October 2016 | Posted By: SMR

കല്‍പ്പറ്റ: വാഹന ഉടമകളായ മാതാപിതാക്കള്‍ അറിയാതെ പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ചതിന് നാലു മാസത്തിനിടയില്‍ ജില്ലയില്‍ 94 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ  നിര്‍ദേശപ്രകാരം പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ വലയിലായത്. നിയമാനുസൃതമല്ലാതെ വാഹനമോടിക്കുന്നതിനെതിരേയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
വാഹന ഉടമകളായ മാതാപിതാക്കളെയും രക്ഷിതാക്കളെയുമാണ് പോലിസ് പ്രതി ചേര്‍ത്തത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക താല്‍പര്യപ്രകാരം കല്‍പ്പറ്റ പോലിസ് സ്‌റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി ജേക്കബ്, മീനങ്ങാടി എഎസ്‌ഐ സി വി ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു. കുട്ടികള്‍ ലൈസന്‍സ് ഇല്ലാതെ ചെറുപ്രായത്തില്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അറിയില്ലെന്ന കാരണമാണ് രക്ഷിതാക്കള്‍ പറഞ്ഞത്. ക്ലാസില്‍ പങ്കെടുത്ത അമ്മമാര്‍ ഈ രീതിയില്‍ വാഹന പരിശോധന തുടരുന്നതിനും കുട്ടികളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനും പോലിസിന് വേണ്ട സഹായം നല്‍കാമെന്നു വാഗ്ദാനം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക