|    Oct 15 Mon, 2018 10:28 pm
FLASH NEWS

കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം: പോലിസ് ആന്ധ്രയില്‍ അന്വേഷണം ആരംഭിച്ചു

Published : 8th February 2018 | Posted By: kasim kzm

പൂച്ചാക്കല്‍:  പാണാവള്ളി അരയങ്കാവിലെ വീട്ടില്‍ നിന്നും നാലുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്ന കേസില്‍ പൂച്ചാക്കല്‍ പൊലിസ് ആന്ധ്രയില്‍ അന്വേഷണം തുടങ്ങി.ഇന്നലെ ഉച്ചയോടെ പോലിസ് സംഘം ആന്ധ്രയിലെത്തി. കേസില്‍ പിടിയിലായ ചിന്നപ്പയ്ക്ക് എന്തെങ്കിലും കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറമുണ്ടോ, എന്തെങ്കിലും ലോബിയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.അതേസമയം ഇന്നലെ ജില്ലാ പേലിസ് മേധാവി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പേലിസ് സംഘം അരയങ്കാവില്‍ കുട്ടിയുടെ വീട്ടിലെത്തി കുട്ടിയുടെ വീട്ടുകാരോടും നാട്ടുകാരോടും സംസാരിക്കുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. ചിന്നപ്പയെക്കുറിച്ച് മുഴുവനായും അന്വേഷിച്ച ശേഷമെ ആന്ധ്രയില്‍ പോയ സംഘം തിരിച്ചെത്തുവെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss