|    Feb 22 Thu, 2018 10:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; ആന്ധ്ര സ്വദേശി പിടിയില്‍

Published : 5th February 2018 | Posted By: kasim kzm

പൂച്ചാക്കല്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശി പോലിസ് പിടിയില്‍. വീട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പാണാവള്ളി പഞ്ചായത്ത് ആറാംവാര്‍ഡില്‍ കൃപയില്‍ സജീവന്റെ മൂന്നു വയസ്സുള്ള മകനെയാണ് ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ പിടിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയായ ചിന്നപ്പയെന്നറിയപ്പെടുന്ന 75കാരനാണു പിടിയിലായത്. ഇന്നലെ രാവിലെ അരയംകാവ് ക്ഷേത്ര പ്രദേശത്ത് എത്തിയ ഇയാള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 10 രൂപ കാട്ടി അടുക്കലേക്കു വിളിക്കാന്‍ ശ്രമിച്ചു. തലേദിവസം കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നത് പിതാവ് കുട്ടിയെ കാട്ടിയിരുന്നതിനാല്‍ ഭയപ്പെട്ട് കുട്ടി നിലവിളിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൂച്ചാക്കല്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇയാളുടെ പക്കല്‍ നിന്ന് 9,000 രൂപയും ഉപയോഗിച്ചുകഴിഞ്ഞ ഐസ്‌ക്രീം ബോളുകളും ചവണ, ബ്ലേഡുകള്‍, പുതിയ മുള്ളാണികള്‍ എന്നിവയും കണ്ടെത്തി.കഴിഞ്ഞ ഒരാഴ്ചയായി സ്‌റ്റേഷനതിര്‍ത്തിയില്‍ നിരവധി വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലായിരുന്ന നാട്ടുകാര്‍ ഏഴോളം നാടോടികളെ പിടികൂടി സ്‌റ്റേഷനില്‍ ഏല്‍പിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതി പൂച്ചാക്കല്‍ പോലിസിന്റെ കസ്റ്റഡിയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss