കുട്ടിയെ തട്ടികൊണ്ടു പോവാന്‍ ശ്രമം; സ്ത്രീ പിടിയില്‍
Published : 30th November 2016 | Posted By: SMR
പള്ളുരുത്തി: കുട്ടിയെ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്പിച്ചു. ഭിക്ഷ യാചിക്കാനെത്തിയ ആന്ധ്ര സ്വദേശിനിയായ ജംഗോളി (53) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പള്ളുരുത്തി എംഎല്‍എ റോഡില്‍ സെന്റ് ലോറന്‍സ് പള്ളിക്ക് സമീപമാണ് സംഭവം. കുട്ടിയുടെ കൈയില്‍ പിടിച്ച് വലിക്കുന്നത് ഈ സമയം ഇതുവഴി പോയ നാട്ടുകാരിയായ സ്ത്രീ കണ്ട് ഒച്ചവച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചത്.
തുടര്‍ന്ന് പള്ളുരുത്തി പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. ഇവരെ പിടികൂടുന്ന സമയത്ത് രണ്ട് പുരുഷന്മാര് ഓടിക്കളഞ്ഞതായും ദൃക്സാക്ഷിയായ യുവതി പറഞ്ഞു. എന്നാല്‍, ആരും പരാതി നല്കാന് തയ്യാറായില്ലെന്നും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന് പറയപ്പെടുന്ന കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലിസ് പറഞ്ഞു
ഇതേത്തുടര്‍ന്ന് പോലിസ് തുടക്കത്തില്‍ കേസ് എടുക്കാന്‍ വിസമ്മതിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. ജനം അക്രമാസക്തമാവുമെന്ന ധാരണയില്‍ സ്റ്റേഷന്റെ ഗ്രില്ലുകള്‍ അടച്ചിടേണ്ടി വന്നു. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് വിട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അന്‍വറിന്റെ മകളായ എല്‍കെജി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടത്തിയിരിന്നു. തുടര്‍ന്ന് അന്‍വര്‍ കുട്ടിയുമായി പോലിസ് സ്റ്റേഷനില്‍ എത്തുകയും കുട്ടി പ്രതിയായ ജംഗോളിയെ തിരിച്ചറിയുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് അന്‍വറിന്റെ പരാതിയില്‍ പള്ളുരുത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, ആന്ധ്ര സ്വദേശികളായ നിരവധിപേര്‍ ഭിക്ഷാടനത്തിനായി നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് പള്ളുരുത്തി എസ്ഐ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.