|    Apr 23 Mon, 2018 7:48 am
FLASH NEWS

കുട്ടിയുമായി കാര്‍ തട്ടിയെടുത്ത സംഭവം; എട്ടുപേര്‍ അറസ്റ്റില്‍

Published : 1st March 2016 | Posted By: SMR

തൃശൂര്‍:പേരാമംഗലം മനപ്പടിയില്‍ കാര്‍ െ്രെഡവറുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കാര്‍ തട്ടിയെടുക്കുകയും കാറിലുണ്ടായിരുന്ന കുട്ടിയെ ലാലൂര്‍ ശ്മാശനത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ 8 പ്രതികളെ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ നാല് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്.
നാല്‍പതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങോട്ടുകര സ്വദേശി അയ്യാണ്ടി കായ്ക്കുരു എന്ന് വിളിക്കുന്ന രാഗേഷ്(31), മനക്കൊടി സ്വദേശി കുന്നത്ത് വീട്ടില്‍ വിഷ്ണു, സഹോദരന്‍ വൈശാഖ്, ചേര്‍പ്പ് ചിറയത്ത് വീട്ടില്‍ സോളമന്‍(21), മധുര സ്വദേശി കാര്‍ത്തിക് (34), ശങ്കര്‍, പൊള്ളാച്ചി സ്വദേശി സെയ്ത് മുഹമ്മദ്(35), ഡിണ്ടിക്കല്‍ സ്വദേശി ഹെന്റി ചാള്‍സ് പ്രഭു(26) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ ചാഴൂര്‍ സ്വദേശി ഷാജഹാനെ ഇനി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രതികള്‍ തട്ടിയെടുത്ത കാര്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റിലായത്.
ഇവര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ആച്ചപ്പിള്ളി വീട്ടില്‍ സലീമിന്റെ കാര്‍ മറ്റൊരു കാറില്‍ എത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. കുഴല്‍പണം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് കൈപറമ്പില്‍ നിന്ന് സലീമിന്റെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാര്‍ പ്രതികള്‍ റാഞ്ചിയത്. മനപ്പടിയില്‍ വെച്ച് കാറിന്റെ പുറകില്‍നിന്നും പുക വരുന്നുവെന്ന് കബളിപ്പിച്ച് കാര്‍ നിര്‍ത്തിപ്പിക്കുകയായിരുന്നു.
കാറില്‍ നിന്നിറങ്ങിയ സലീമിന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ ശേഷം കാറുമായി പ്രതികള്‍ കടന്നു കളഞ്ഞു.
തട്ടിക്കൊണ്ടുപോയ കാറുമായി പുഴയക്കലില്‍ എത്തിയപ്പോഴാണ് കാറിന്റെ പിന്‍ സീറ്റില്‍ സലീമിന്റെ മകള്‍ ഷേസമറിയം കിടന്നുറങ്ങുന്നത് കണ്ടത്. കുട്ടിയെ വിജനമായ ലാലൂര്‍ ശ്മാശന പറമ്പില്‍ ഇറക്കി വിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സലിമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറിനെ ക്കുറിച്ച് ചെറിയ സൂചന ലഭിച്ചിരുന്നു. സമാനരീതിയില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ് നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്. തട്ടിയെടുത്ത കാര്‍ പൊള്ളാച്ചി കിണത്തുകടവില്‍ നിന്നും പ്രതികള്‍ വന്ന കാര്‍ കാലടിയിലെ സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
ശ്്മാശനത്തിന് മുന്നില്‍നിന്നും കരഞ്ഞ കുട്ടിയെ ഓട്ടോെൈഡ്രവര്‍മാരാണ് കണ്ടെത്തി പോലിസില്‍ ഏല്‍പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss