|    May 23 Tue, 2017 4:11 pm
FLASH NEWS

കുട്ടിമാക്കൂല്‍ സംഭവം: ശംസീറിനും ദിവ്യക്കുമെതിരേ കേസെടുത്തു

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് യുവതി അഞ്ജന ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ കേസെടുത്തു. തലശ്ശേരി എംഎല്‍എ എ എന്‍ ശംസീര്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇരുവരോടും അടുത്തമാസം 27ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസയച്ചു. എസ്‌സി- എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ പി എന്‍ വിജയകുമാറിന്റേതാണ് ഉത്തരവ്. ആത്മഹത്യക്കു ശ്രമിച്ച അഞ്ജനയുടെ പരാതിയില്‍ ജൂണ്‍ 21ന് ഷംസീറിനും ദിവ്യക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു.
സിപിഎം ഓഫിസ് ആക്രമിച്ചെന്ന പരാതിയില്‍ ജയിലിലടച്ച് പിന്നീട് ജാമ്യത്തിലിറങ്ങിയ അഞ്ജന ആത്മഹത്യാശ്രമം നടത്തി. സിപിഎം നേതാക്കളായ ഷംസീര്‍, പി പി ദിവ്യ എന്നിവരുടെ ഭാഗത്തുനിന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടായതിനെ തുടര്‍ന്നാണ് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day