|    Mar 30 Thu, 2017 10:27 am
FLASH NEWS

കുട്ടിപ്പോലിസിന്റെ ‘ഈ ഭവനം ലഹരി മുക്തം’ ശ്രദ്ധേയമായി

Published : 11th July 2016 | Posted By: SMR

സീതത്തോട്: കെആര്‍പിഎം എച്ച്എസ്എസിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂനിറ്റ് തനതായി നടപ്പാക്കിയ ലഹരി വിരുദ്ധ വാരാചരണം കിഴക്കന്‍ മലയോര പ്രദേശത്ത് ശ്രദ്ധേയമായി. ലോക ലഹരി വിരുദ്ധ ദിനത്തില്‍ പ്രതിജ്ഞയെടുത്ത കേഡറ്റ്‌സ് ആറ് ഘട്ടങ്ങളിലായി ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ക്ലാസുകളിലും സ്‌കൂളുകളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.
എന്റെ ക്ലാസ് ലഹരി മുക്തം എന്റെ കാംപസ് ലഹരി മുക്തം എന്ന പോസ്റ്റര്‍ ക്ലാസിലും സ്‌കൂളിലും സ്ഥാപിച്ചു. തുടര്‍ന്ന് സ്വന്തം വീട്ടില്‍ എന്റെ ഭവനം ലഹരി മുക്തം എന്ന് രേഖപ്പെടുത്തി. അഞ്ചാംദിനം കേഡറ്റുകള്‍ പ്രചാരണവുമായി അയല്‍വാസികളിലേക്ക് ഇറങ്ങി ചെന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി സീതത്തോട്-ചിറ്റാര്‍ പഞ്ചായത്തിലെ മൂവായിരത്തോളം വീടുകള്‍ ചെറു സംഘങ്ങളായി കേഡറ്റ്‌സ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയും ഈ ഭവനം ലഹരി മുക്തം എന്ന പോസ്റ്റര്‍ സ്ഥാപിക്കുകയും ചെയ്തു.
പൊതുജനങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വീട്ടമ്മമാരില്‍ നിന്ന് വളരെ അനുഭാവ പൂര്‍ണമായ പ്രതികരണങ്ങളാണ് കേഡറ്റുകള്‍ക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് എസ്പിസി സിപിഒ മനോജ് ബി നായര്‍, എ സി പി ഒ നിര്‍മലാദേവി, കേഡറ്റുകളായ ജിബി ബിജു, റെജിന്‍ പി ഏബ്രഹാം, ദേവനാഥ് രാജന്‍, ജോസഫിനാ കെ സണ്ണി, അക്ഷയ് നന്ദന്‍, ശ്രീജിത്ത് എസ് പിള്ള, വിശാഖ് എം, അമല്‍ എസ് പിള്ള, അലന്‍ ശ്രീവല്‍സന്‍, ഗംഗാ ഷാജി, ഗായത്രി സുനില്‍, അരവിന്ദ് നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day