|    Oct 23 Mon, 2017 2:42 am

കുട്ടിപ്പട്ടാളം ഇനി വീട്ടിലിരിക്കും

Published : 2nd September 2016 | Posted By: SMR

sddefault

ടെലിവിഷനിലൂടെ അഛന്റെയും അമ്മയുടേയും പ്രണയ രഹസ്യങ്ങള്‍ അര്‍ത്ഥമറിയാതെ വിളിച്ചുപറഞ്ഞിരുന്ന കുഞ്ഞുങ്ങളും ഒരു മാനഹാനിയുമില്ലാതെ അവരെ അഭിമാനപുരസ്സരം നോക്കിയിരുന്ന മാതാപിതാക്കളും കിടപ്പറ രഹസ്യങ്ങള്‍വരെ കുഞ്ഞുങ്ങളെ കൊണ്ടു പറയിക്കാന്‍ ശ്രമിക്കുന്ന അവതാരികയും ഇനി സൂര്യ ടിവിയിലൂടെ എത്തില്ല. കുട്ടിപ്പട്ടാളം എന്ന കുട്ടികളെ കേന്ദ്രമാക്കിയുള്ള ടിവി പരിപാടി അവസാനിപ്പിക്കാന്‍ സൂര്യ ടിവി തീരുമാനിച്ചു.കുട്ടികളുടെ നിഷ്‌കളങ്കതയെ പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുയും ചെയ്യുന്നുവെന്നാരോപിച്ച് ബ്ലോഗറായ ഹാഷിം കൊളമ്പന്‍ നല്‍കിയ പരാതിയില്‍
ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചാനലിന്റെ തീരുമാനം. പരിപാടി നിര്‍ത്തുകയാണെന്ന് സൂര്യ ടി.വി ബാലാവകാശ കമ്മീഷന് സത്യവാങ്മൂലം നല്‍കി. കുഞ്ഞുങ്ങളുടെ വര്‍ത്തമാനങ്ങളെ അവതരാകര്‍ മറ്റ് വഴികളിലൂടെ വ്യാഖ്യാനിച്ച് ഹാസ്യം എന്ന രൂപേണ അവതരിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കുട്ടിപ്പട്ടാളത്തിന്റെ വിവിധ എപ്പിസോഡുകളുടെ തെളിവുകള്‍ സഹിതമാണ് ഹാഷിം പരാതി നല്‍കിയത്. ഭേദഗതികളോടെ കുട്ടിപ്പട്ടാളം തുടരാമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചെങ്കിലും പരിപാടി നിര്‍ത്തുകയാണെന്ന് സൂര്യ ടി.വി അറിയിക്കുകയായിരുന്നു. പരിപാടിയിലൂടെ കുട്ടികളെ കൊണ്ട് ഹാസ്യം എന്ന തരത്തില്‍ അശ്ലീലം പറയിക്കുന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക