|    Mar 26 Sun, 2017 11:15 am
FLASH NEWS

കുട്ടിപാവാട ധരിക്കരുത്, രാത്രി ഇറങ്ങി നടക്കരുത്; വിദേശ വനിതകള്‍ക്ക് കേന്ദ്രമന്ത്രിയുടെ മാര്‍ഗനിര്‍ദേശം

Published : 29th August 2016 | Posted By: mi.ptk

_mahesh-sharma

ആഗ്ര: ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. വിദേശി വനിതകള്‍ കുട്ടിപാവാട ധരിച്ച് രാത്രി പുറത്തിറങ്ങരുതെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
ഇന്ത്യയിലെത്തുന്ന വിദേശ വനിതകളുടെ സുരക്ഷയ്ക്കായി രാജ്യത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വിദേശികള്‍ക്ക് നല്‍കുന്ന വെല്‍ക്കം കാര്‍ഡ് പരിചയപ്പെടുത്തികൊണ്ടായിരുന്നു കുട്ടിപ്പാവാട ധരിക്കരുതെന്നും രാത്രി പുറത്തിറങ്ങി നടക്കരുതെന്നുമുള്ള മന്ത്രിയുടെ നിര്‍ദേശം. ടാക്‌സി ഉപയോഗിക്കുന്നവര്‍ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോ എടുത്ത് സുഹൃത്തിന് കൈമാറണമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളില്‍ കടക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറഞ്ഞ മന്ത്രി വിദേശികളുടെ വസ്ത്രധാരണത്തില്‍ നിര്‍ദേശം വയ്ക്കുകയല്ലെന്നും പറഞ്ഞു. സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് പറയുകമാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടൂറിസം മന്ത്രിയുടെ പ്രസാതവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ഉപദേശങ്ങള്‍ നല്‍കി മഹേഷ് ശര്‍മ രാജ്യത്തെ അപമാനിക്കരുതെന്ന് ഡല്‍ഹി മന്ത്രി കപില്‍ മിശ്ര പറഞ്ഞു. രാജ്യത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം  നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

(Visited 234 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക