|    Mar 29 Wed, 2017 2:56 pm
FLASH NEWS

കുട്ടിക്കടത്ത്: ഔട്ട്‌ലുക്ക് മാഗസിന് എതിരേ കേസ്

Published : 7th August 2016 | Posted By: SMR

ഗുവാഹതി: ഹിന്ദുമതത്തില്‍ ചേര്‍ക്കാന്‍ അസമില്‍ നിന്നു ഗുജറാത്തിലേക്കും പഞ്ചാബിലേക്കും ആര്‍എസ്എസ് 31 കുട്ടികളെ കടത്തിയെന്നാരോപിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് മാഗസിനെതിരേ പോലിസ് കേസെടുത്തു. രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് ആദിവാസി കുട്ടികളെ കടത്തിയതെന്നായിരുന്നു റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പെണ്‍കുട്ടികളെ നീഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും റിപോര്‍ട്ടിലുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഗുവാഹത്തി ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് സി കോയല്‍, അഡ്വ. ബിജോണ്‍ മഹാജന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതാണ് റിപോര്‍ട്ടെന്ന് പരാതിയില്‍ പറയുന്നു.
ലേഖകന്‍, മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫ്, പബ്ലിഷര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. ഓപറേഷന്‍ ബേബി ലിഫ്റ്റ് എന്ന് പേരിട്ട റിപോര്‍ട്ട് വിവാദമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day