|    Feb 19 Mon, 2018 9:35 am
Home   >  News now   >  

കുട്ടികൃഷ്ണ മാരാരുടെ മകന്‍ കെ എം മുരളീധരന്‍ അന്തരിച്ചു

Published : 14th February 2018 | Posted By: G.A.G

കോഴിക്കോട്: പ്രശസ്ത നിരൂപകന്‍ കുട്ടികൃഷ്ണ മാരാരുടെ മകന്‍ കെ എം മുരളീധരന്‍ (89) മീഞ്ചന്തയിലെ ‘സായിശിവ’ ത്തില്‍ അന്തരിച്ചു.
മാരാര്‍ സാഹിത്യപ്രകാശം സ്ഥാപകനും റിട്ട. മാതൃഭൂമി ജീവനക്കാരനുമാണ്. കുട്ടികൃഷ്ണ മാരാരുടെ പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാരാര്‍ സാഹിത്യ പ്രകാശം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി മാരാരുടെ 50 ലേറെ പുസ്തകങ്ങളും പഠനങ്ങളും  പുറത്തിറക്കി. ബാലസാഹിത്യ കൃതികളും ഇദ്ദേഹം പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സനാതന സാരഥിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സായിബാബയുടെ പുസ്തകങ്ങളും വിവര്‍ത്തനം ചെയ്തു.
ഭാര്യ: കടവല്ലൂര്‍ മാരാത്ത് രാധ (റിട്ട. ടീച്ചര്‍ എന്‍എസ്എസ് മീഞ്ചന്ത). മക്കള്‍: ഭദ്ര (റിട്ട. ടീച്ചര്‍ രാമകൃഷ്ണമിഷന്‍, കോഴിക്കോട്), വിദ്യ (മുംബൈ), അപര്‍ണ (മധ്യപ്രദേശ്), സത്യനാരായണന്‍ (മാരാര്‍ സാഹിത്യ പ്രകാശം). മരുമക്കള്‍: രമണന്‍ (മെഡിക്കല്‍ റെപ്രസന്റേറ്റീവ്), വേണു (മുംബൈ), മുരളീധരന്‍ (മധ്യപ്രദേശ്), ജയശ്രീ (അങ്ങാടിപ്പുറം). സഹോദരങ്ങള്‍: സുജാത (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), ഉഷ (കൊയിലാണ്ടി), ദുര്‍ഗ (റിട്ട. പാസ്‌പോര്‍ട്ട് ഓഫിസ്, കോഴിക്കോട്), പരേതരായ ഗംഗാധരന്‍ (മുംബൈ), ചന്ദ്രിക (എറണാകുളം), ദിവാകരന്‍ (കോഴിക്കോട്).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss