|    Dec 13 Wed, 2017 1:01 pm
FLASH NEWS
Home   >  Life  >  Family  >  

കുട്ടികാലത്തെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലിട്ടു;മാതാപിതാക്കള്‍ക്കെതിരേ യുവതിയുടെ കേസ്

Published : 18th September 2016 | Posted By: frfrlnz

girl-fb

വിയന്ന: കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മാതാപിതാക്കള്‍ക്കെതിരേ യുവതിയുടെ ഹരജി. ആസ്ട്രിയയിലെ കരിന്റ്റായിലാണ് സംഭവം. 18 വയസ്സായ പെണ്‍കുട്ടിയാണ് കുട്ടികാലത്തെ 500 ഓളം ഫോട്ടോകള്‍ തന്റെ അനുവാദമില്ലാതെ ഫെയ്‌സ്ബുക്കിലിട്ട മാതാപിതാക്കള്‍ക്കെതിരേ കേസുമായി മുന്നോട്ട് പോവുന്നത്.

താന്‍ കുഞ്ഞുനാളില്‍ ബാത്ത് റൂമില്‍ ഇരിക്കുന്നതോ കുളിക്കുന്നതോ ആയ ഫോട്ടോകളും പോസ്റ്റ് ചെയ്തവയില്‍ ഉണ്ടാവുമെന്നും ഇത് തനിക്ക് മാനക്കേടുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. ഫോട്ടോ പോസ്റ്റ് ചെയ്യരുത് എന്ന തന്റെ അപേക്ഷ മാതാപിതാക്കള്‍ നിരസിച്ചുവെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ ഫോട്ടോ എടുത്തത് താന്‍ ആണെന്നും അത് പോസ്റ്റ് ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് ഒരു പ്രാദേശിക ചാനലിനോട് പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ സ്വകാര്യത എന്ന അവകാശത്തെ ലംഘിക്കുകയാണ് പിതാവ് ചെയ്‌തെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഫ്രാന്‍സില്‍ വ്യക്തിയുടെ അനുവാദമില്ലാതെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ജയില്‍ശിക്ഷയ്ക്ക് കാരണമാവും. നവംബറിലാണ് കേസിലെ വാദം തുടരുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക