|    May 24 Wed, 2017 12:33 am
FLASH NEWS

കുട്ടികള്‍ വഴി തെറ്റുന്നതിന്റെ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും

Published : 22nd July 2016 | Posted By: SMR

തൊടുപുഴ: നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായി കലൂരിലെ ശ്രീകല തീര്‍ഥ പാദാശ്രമത്തില്‍ കമ്മീഷണര്‍ ഋഷിരാജ് സിങ് നടത്തിയ കൂടിക്കാഴ്ച വേറിട്ടതായി. ലഹരിയുടെ വഴിയിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നുവെങ്കില്‍ ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
സുഹൃത്തുകള്‍ വഴിയാണ് ലഹരി കുട്ടികളിലേക്കെത്തുന്നത്.ഒരു ത്രില്ലാണെന്ന് പറഞ്ഞാകും അവര്‍ അടുത്തു കൂടുക.ഒരുതവണ ഉപയോഗിച്ചു നോക്കാന്‍ നിര്‍ബന്ധിക്കും.അതൊന്നും കേള്‍ക്കരുത്. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം.കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. കുട്ടികളുമായി രക്ഷിതാക്കള്‍ ഇടപഴകണം.ഇല്ലെങ്കില്‍ അവര്‍ മറ്റ് വഴികള്‍ തേടും.കെ ടി ജലീല്‍ ഏത് വകുപ്പിന്റെ മന്ത്രിയാണെന്ന് അറിയാമോ എന്ന കുട്ടികളോട് ചോദിച്ചു. എല്ലാവരും മുഖത്തോടുമുഖം നോക്കി പിറുപിറുക്കാന്‍ തുടങ്ങി.അദ്ദേഹം തുടര്‍ന്നു: കുഴപ്പം നിങ്ങളുടേതല്ല, രക്ഷിതാക്കളുടേതാണ്.കുട്ടികളില്‍ വായനാശീലം കുറയുന്നു.പുസ്തകങ്ങളല്ലാതെ ഒന്നും വായിക്കുന്നില്ല.
സദാ സമയവും മൈാബൈല്‍ ഫോണിലാണ്.ഇതിന് കര്‍ശന നിയന്ത്രണം വേണം.മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് പാഠപുസ്തകങ്ങള്‍ വലിച്ചെറിയുകയും ഉപദ്രവിക്കുകയും ചെയ്താല്‍ എന്തുചെയ്യണമെന്നായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം. ഉടന്‍ വന്നു മറുപടി.പോലിസില്‍ ഏല്‍പ്പിക്കണം. സ്‌കൂളിന് മുന്നില്‍ ലഹരി ഉപയോഗം കണ്ടാല്‍ ആരെയാണ് അറിയിക്കേണ്ടതെന്ന് ചോദിച്ചവര്‍ക്ക് തന്റെ മൈബൈല്‍ നമ്പര്‍ നല്‍കിയ ശേഷം ധൈര്യമായി വിളിച്ചോളാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day