|    Jul 22 Sun, 2018 4:55 am
FLASH NEWS
Home   >  Just In   >  

കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒമ്പതാംക്ലാസുകാരന്‍ മരിച്ചു

Published : 2nd February 2018 | Posted By: Jesla

ന്യൂഡല്‍ഹി: സ്‌കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു.വടക്കന്‍ ഡല്‍ഹിയില്‍ കരവര്‍ മേഖലയിലെ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ബാത്ത്‌റൂമിലാണ് തുഷാര്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബോധാവസ്ഥയില്‍ തുഷാറിനെ കണ്ടെത്തിയ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നെന്നും അവിടെവെച്ചാണ് മരണപ്പെട്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കള്ളം പറയുകയാണെന്നായിരുന്നു തുഷാറിന്റെ ബന്ധുക്കള്‍ പറയുന്നത്. വയറുവേദനയാണെന്നു പറഞ്ഞാണ് പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചത് എന്നാല്‍ തങ്ങള്‍ എത്തിയപ്പോഴേക്കും ശരീരം തണുത്തിരുന്നു. മരണം സ്‌കൂളില്‍ വച്ചുതന്നെ സംഭവിച്ചിട്ടുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തില്‍ അന്യേഷണം ആവിശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂള്‍ ഉപരോധിച്ചു.

തുഷാറിന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലിസ് പറയുന്നു. മൂന്ന വിദ്യര്‍ഥികള്‍ ബാത്ത്‌റൂമില്‍ നിന്നും അടികൂടുന്ന സിസിടിവി ദൃശ്യങ്ങളും പോലിസിനു ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss