|    Nov 18 Sun, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കുട്ടികള്‍ ഐവിഎഫിലൂടെ; വിഷമങ്ങള്‍ പങ്കുവച്ച് മിഷേല്‍

Published : 11th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: വൈവാഹിക ജീവിതത്തിലും ഗര്‍ഭധാരണത്തിലും താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ തുറന്നുപറഞ്ഞു യുഎസിലെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. പുറംലോകമറിയാത്ത വിഷയങ്ങളെക്കുറിച്ച് തന്റെ ഓര്‍മക്കുറിപ്പിലാണ് മിഷേല്‍ എഴുതിയിരിക്കുന്നത്.
രണ്ടു കുഞ്ഞുങ്ങളെയും താന്‍ ഗര്‍ഭം ധരിച്ചത് ഐവിഎഫ് വഴിയാണെന്നും തന്റെ ദാമ്പത്യ ജീവിതത്തിലും ഇടയ്ക്കു കുറച്ചു പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മിഷേല്‍ വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ താനും ഭര്‍ത്താവ് ബറാക് ഒബാമയും ഫാമിലി കൗണ്‍സിലിങ്ങിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതിലൂടെയാണ് തകരാന്‍ തുടങ്ങിയ ദാമ്പത്യത്തെ തിരികെ പിടിച്ചതെന്നും മിഷേല്‍ വെളിപ്പെടുത്തുന്നു.
20 വര്‍ഷം മുമ്പ് തനിക്ക് ഗര്‍ഭത്തില്‍ വച്ചു കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. അതോടെ എല്ലാം നഷ്ടപ്പെട്ട മനോനിലയിലേക്കു താന്‍ എത്തിയിരുന്നതായും മിഷേല്‍ പറയുന്നു. ചൊവ്വാഴ്ചയാണ് മിഷേലിന്റെ പുസ്തകം പുറത്തിറങ്ങുക. ഗര്‍ഭത്തില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ പരാജിതയായല്ലോ എന്ന തോന്നലായിരുന്നുവെന്ന് അഭിഭാഷകയും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മിഷേല്‍ പറഞ്ഞു. ഗര്‍ഭം അമലസലിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞങ്ങളതിനെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. മനസ്സു വല്ലാതെ തകര്‍ന്ന വേദനയില്‍ ഞങ്ങളിരുന്നു. ചെറുപ്പക്കാരികളായ അമ്മമാരോട് ഗര്‍ഭമലസലിനെപ്പറ്റിയൊക്കെ സംസാരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അന്നു തോന്നിയെന്നും അവര്‍ പറഞ്ഞു.
കുഞ്ഞുങ്ങള്‍ക്കായുള്ള ഐവിഎഫ് ചികില്‍സയ്ക്കിടെയാണ് താനും ഒബാമയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ആ സമയത്തായിരുന്നു തന്നെ ഒറ്റയ്ക്കാക്കി അദ്ദേഹം ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നതെന്നും അതുകൊണ്ട് ഐവിഎഫ് ചികില്‍സയുടെ കാര്യങ്ങള്‍ താന്‍ തനിച്ചാണ് നോക്കിയിരുന്നതെന്നും മിഷേല്‍ പറയുന്നു.
ദാമ്പത്യബന്ധം നിലനിര്‍ത്താന്‍ സഹായം വേണമെന്നു തോന്നിയപ്പോള്‍ മടികൂടാതെ തങ്ങള്‍ അതു സ്വീകരിക്കാന്‍ തയ്യാറായെന്നും മിഷേല്‍ പുതുതലമുറയെ ഓര്‍മിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss