|    Sep 19 Wed, 2018 6:09 pm
FLASH NEWS

കുട്ടികള്‍ക്ക് ആശംസ നേര്‍ന്ന് പ്രമുഖ ഡ്വാര്‍ഫ് കായികതാരം ഒളിംപ്യന്‍ ആകാശ് എസ് മാധവന്‍

Published : 2nd June 2018 | Posted By: kasim kzm

എടത്തനാട്ടുകര: പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുണയാന്‍ വിദ്യാലയത്തിലെത്തിയ  കുരുന്നുകള്‍ക്ക് ആശംസകള്‍ നേരാന്‍ കൈ നിറയെ മിഠായിയുമായി പ്രമുഖ ഡ്വാര്‍ഫ് കായിക താരം ഒളിമ്പ്യന്‍ ആകാശ് എസ് മാധവന്‍ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍പി സ്‌കൂളിലെത്തി. 130 സെന്റീ മീറ്റര്‍ മാത്രം വലിപ്പമുള്ള ഒളിമ്പ്യന്‍ ആകാശ് എസ് മാധവന്‍ 2013 ല്‍ അമേരിക്കയില്‍ നടന്ന ഡോര്‍ഫ് ഒളിമ്പിക്‌സില്‍ ഷോട്ട് പുട്ട് ഇനത്തില്‍ വെള്ളി മെഡലും ഡിസ്‌കസ് ത്രോയില്‍ വെങ്കലവും 2017 ലെ കാനഡ ഡോര്‍ഫ് ഒളിമ്പിക്‌സില്‍ ജാവലില്‍ ത്രോയില്‍ വെങ്കലവും  നേടിയ അനുഭവം വിശദീകരിച്ചത് കുട്ടികളും രക്ഷിതാക്കളും ഏറെ അല്‍ഭുതത്തോടെയാണ് കേട്ടിരുന്നത്.
വലിപ്പത്തിലല്ല പ്രവ്യത്തിയിലും ദൃഢ നിശ്ചയത്തിലുമാണ് കാര്യം എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രവേശനോത്സവം അദ്ദേഹം  ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍ പഠനോപകരണ വിതരണോദ്ഘാടനവും എസ്എം സി ചെയര്‍മാന്‍ പൂതാനി നസീര്‍ ബാബു യൂണിഫോം വിതരണോദ്ഘാടനവും നിര്‍വഹിച്ചു.  കുരുന്നുകള്‍ ബിഗ് പിക്ചര്‍ ബോര്‍ഡില്‍ ചിത്രം വരച്ചും അക്ഷരങ്ങള്‍ കുറിച്ചും കുരുന്നുകള്‍ പ്രവേശനോത്സവം ആസ്വദിച്ചു. കൊടി തോരണങ്ങള്‍, ബലൂണുകള്‍ എന്നിവ തൂക്കിയും വര്‍ണ്ണക്കടലാസ് മാലകള്‍ ഒട്ടിച്ചുമൊക്കെയാണ് വിദ്യാലയം മനോഹരമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss