|    Apr 27 Fri, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കുട്ടികള്‍ക്കെതിരായ അതിക്രമം ആഫിക്കന്‍ രാജ്യങ്ങളില്‍ കൂടുതലെന്ന് റിപോര്‍ട്ട്

Published : 17th February 2018 | Posted By: kasim kzm

ജുബ: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതലും ആഫ്രിക്കന്‍ രാജ്യങ്ങളിലെന്ന് സന്നദ്ധ സംഘടനയുടെ റിപോര്‍ട്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആറും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. വിദ്യാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം, കുട്ടികളെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യല്‍, ലൈംഗീകാതിക്രമം, കൊലപാതകം തുടങ്ങിയ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് നോര്‍വേ ആസ്ഥാനമാക്കിയുള്ള പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഒസ്ലോ റിപോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്.
സൊമാലിയ, നൈജീരിയ, സൗത്ത് സുഡാന്‍, കോംഗോ, സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് എന്നിവയാണ് പട്ടികയിലുള്‍പ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷബാധിതമായ സിറിയയിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്താനാണ് തൊട്ടുപിറകില്‍. യമന്‍, ഇറാഖ് എന്നീ രാജ്യങ്ങളും ആദ്യ 10 സ്ഥാനങ്ങളിലുണ്ട്.
ലോകത്ത് ആറു കുട്ടികളില്‍ ഒരാള്‍ പ്രശ്‌നബാധിത പ്രദേശത്താണ് ജീവിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ദക്ഷിണ സുഡാനിലെ ആഭ്യന്തര കലാപം രാജ്യത്തെ കുട്ടികളുടെ അവസ്ഥയെ സങ്കീര്‍ണമാക്കി തീര്‍ത്തിരിക്കുകയാണെന്നു റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2013ല്‍ 19,000 കുട്ടികളെയാണ് ഇവിടെ നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ത്തിരിക്കുന്നത്.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss