|    Dec 17 Sun, 2017 9:59 am
FLASH NEWS
Home   >  Kerala   >  

കുട്ടികളെ സ്‌റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യരുത്

Published : 1st October 2016 | Posted By: mi.ptk

interrogation_room-01

തൃശൂര്‍: കുട്ടികളെ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനെതിരെ ഡിജിപിയുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ പോലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കുട്ടികള്‍ക്കെതിരായ ആരോപണങ്ങളിലായാലും നിയമവ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴായാലും അവയുടെ ഭാഗമായി കൈകൊള്ളുന്ന നടപടികള്‍ കുട്ടികളെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്ന തരത്തിലാകരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒരു കാരണവശാലും പെറ്റികുറ്റ കൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന കുട്ടികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പാടില്ല. കുട്ടികള്‍ക്കെതിരായ പോലീസിന്റെ സമീപനത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ വിമര്‍ശനമുന്നയിക്കുകയും ഉത്തരവിടുകയും ചെയ്തിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസറോ സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂനിറ്റ് അംഗമോ മാത്രമേ മാനദണ്ഡങ്ങള്‍ പാലിച്ച് ചോദ്യംചെയ്യാന്‍ പാടുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss