|    Oct 24 Wed, 2018 4:14 am
FLASH NEWS

കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്കാവണം: മന്ത്രി

Published : 9th September 2017 | Posted By: fsq

 

തൃശൂര്‍: വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നതെന്നും ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തി ഇരുനൂറ്റെട്ട് കുട്ടികള്‍ പുതിയതായി പൊതുവിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നു. പണ്ടുമുതലേ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വിടേണ്ടതായിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് തോന്നുംവിധമാകണം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. പൊതുവിദ്യാഭ്യാസം ക്ഷയിച്ചു തുടങ്ങിയതു മുതല്‍ കേരളത്തിലുണ്ടായ സാംസ്‌കാരിക മാറ്റം പറയാനാവില്ലെന്നും ഇനിയൊരു തിരിച്ചുപോക്കുണ്ടായാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം തകര്‍ന്നടിയുമെന്നും മന്ത്രി പറഞ്ഞു. ക്ലാസ് സമയങ്ങളില്‍ അധ്യാപകര്‍ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ സുമതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ ജെ മോഹനന്‍, എന്‍ ആര്‍ മല്ലിക, എച്ച്.എസ്.ഇ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.പി പി പ്രകാശന്‍, സീതാറാണി, ഡോ.എം കെ ലോഹിദാസന്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss