|    Jan 21 Sat, 2017 11:12 pm
FLASH NEWS

കുട്ടികളെ ബസ്സില്‍ കയറ്റിയില്ല: കലക്ടര്‍ ഇടപെട്ടു

Published : 2nd July 2016 | Posted By: SMR

പാലക്കാട്: കലക്ടറുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ ബസ് പിടികൂടി. തുടര്‍ന്ന് ഡ്രൈവര്‍ക്ക് പിഴയിടുകയും ചെയ്തു.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഔദ്യോഗിക ആവശ്യത്തിന് ഒറ്റപ്പാലത്തേക്ക് പോവുന്ന വഴി കാവില്‍പ്പാട് രാവിലെ പത്തിനാണ് സംഭവം. എതിരെ വന്ന മലമ്പുഴ – പാലക്കാട് റൂട്ടില്‍ ഓടുന്ന വിഷ്ണുപ്രിയ ബസ്സില്‍ കയറാന്‍ റോഡ് മുറിച്ചു കടന്ന കുട്ടികളെ ജില്ലാ കളക്ടര്‍ വാഹനം നിറുത്തി സഹായിച്ചു. എന്നാല്‍ ബസ് കയറാന്‍ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു വരുന്നതറിഞ്ഞിട്ടും ഡ്രൈവര്‍ കുട്ടികളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതെ ബസ് സ്പീഡില്‍ ഓടിച്ചു പോയി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ബസ്സിനെതിരെ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
സ്ഥലത്തെത്തിയ ട്രാഫിക്ക് പോലീസ് ബസ്സ് പിടിച്ചിടുകയും ഡ്രൈവര്‍ ധോണി സ്വദേശിയായ അബു താഹിറിന് 1000/- രൂപ പിഴയിടുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോവുന്ന ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക