|    Oct 17 Wed, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

Published : 5th December 2017 | Posted By: kasim kzm

ഭോപാല്‍: 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് മധ്യപ്രദേശ് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ഇതോടെ അത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നിയമമന്ത്രി രാംപാല്‍ സിങാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്കു ശേഷം ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സുമുള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ബില്ല് അംഗീകരിച്ചു.  ബില്ല് അനുമതിക്കായി രാഷ്ട്രപതിക്ക് അയച്ചു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ ബില്ല് നിയമപരമായി മാറുമെന്ന് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss