|    Aug 16 Thu, 2018 1:15 pm
Home   >  Todays Paper  >  Page 4  >  

കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്: മുഖ്യ പ്രതി പിടിയില്‍

Published : 15th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ലക്ഷദ്വീപ് സ്വദേശി പിടിയിലായി. മിനിക്കോയി സ്വദേശി മൂസാകുഞ്ഞ് (46)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു ലക്ഷദ്വീപ് പോലിസ് ഇന്നലെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ ലക്ഷദ്വീപ് മിനിക്കോയി പോലിസ് ഇയാള്‍ക്കെതിരേ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ഖത്തറിലേക്ക് കടന്ന ഇയാള്‍ ഇന്നലെ മടങ്ങി വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മിനിക്കോയ് പോലിസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ലക്ഷദ്വീപിലെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാള്‍ പീഡനം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss