|    Jun 23 Fri, 2017 3:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുട്ടികളെ തിരിച്ചയക്കല്‍ ; ശിശുഭവന്‍ ചെയര്‍മാന്‍ നിരാഹാരത്തിന്

Published : 21st April 2017 | Posted By: fsq

 

കൊച്ചി: ജനസേവ ശിശുഭവനില്‍ സംരക്ഷിച്ചുവരുന്ന ഇതരസംസ്ഥാനക്കാരായ മുഴുവന്‍ കുട്ടികളെയും തിരിച്ചയക്കാനുള്ള എറണാകുളം ശിശുക്ഷേമസമിതിയുടെ തീരുമാനത്തിനെതിരേ ജനസേവ ചെയര്‍മാന്‍ നിരാഹാരസമരം നടത്തുന്നു. എറണാകുളം കാക്കനാട് കലക്ടറേറ്റിന് സമീപമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഓഫിസിന് മുമ്പില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ചെയര്‍മാന്‍ ജോസ് മാവേലിയുടെ നിരാഹാരസമരം. ഈ മാസാവസാനത്തോടെ കുട്ടികളെ അതത് സംസ്ഥാനങ്ങളിലേക്ക് മടക്കിയയക്കുമെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ തീരുമാനം.കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കാനുള്ള ശിശുക്ഷേമസമിതിയുടെ തീരുമാനത്തില്‍ കുട്ടികള്‍  ഭയത്തിലും സങ്കടത്തിലുമാണ്- ജോസ് മാവേലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക