|    Nov 14 Wed, 2018 4:33 pm
FLASH NEWS
Home   >  Kerala   >  

കുട്ടികളെ തട്ടികൊണ്ടുപോകല്‍: പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണം- എസ്.ഡി.പി.ഐ

Published : 9th March 2018 | Posted By: G.A.G

കോഴിക്കോട്: സ്‌കൂള്‍ കുട്ടികളെ തട്ടികൊണ്ടു പോവുന്നുവെന്ന വ്യാപക പരാതിയുടേയും പ്രചാരണങ്ങളുടേയും പശ്ചാതലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. കുട്ടികളിലും രക്ഷിതാക്കളിലും ഒരു പോലെ ഭയം പിടിപ്പെട്ടിരിക്കുകയാണ്. പരീക്ഷ വേളയില്‍ തന്നെ ഇത്തരം സംഭവങ്ങളും വാര്‍ത്തകളും വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ നടന്ന അന്വേഷണ പുരോഗതി പൊലീസ് വെളിവാക്കണം. സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കണം. സ്‌കൂള്‍ അധികൃതരും, റസിഡന്‍സ് അസോസിയേഷനുകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുസ്തഫ കൊമ്മേരി അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss