|    Oct 20 Fri, 2017 7:19 am
Home   >  Todays Paper  >  page 12  >  

കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികത : 3500 ഓളം അശ്ലീല വെബ്‌സൈറ്റുകള്‍ തടഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട ഏകദേശം 3500 അശ്ലീല വെബ്‌സൈറ്റുക ള്‍ ജൂണില്‍ തടഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇന്റര്‍നെറ്റിലെ ഇത്തരത്തിലുള്ള സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, എം എം ശന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇത്തരം വെബ്‌സൈറ്റുകള്‍ തടയുന്നതിന് സ്‌കൂളുകളില്‍ ജാമര്‍ സ്ഥാപിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്(സിബിഎസ്ഇ) നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ അറിയിച്ചു. എന്നാല്‍, സ്‌കൂള്‍ ബസ്സുകളില്‍ ഇത്തരത്തിലുള്ള ജാമറുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ല. ഇത്തരം സൈറ്റുകള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ സ്റ്റാറ്റസ് റിപോര്‍ട്ട് നല്‍കാമെന്നും പിങ്കി ആനന്ദ് പറഞ്ഞു. എന്നാല്‍, ഇത് രണ്ടുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26ന് കേസ് പരിഗണിക്കവെ ഇത്തരം വെബ്‌സൈറ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേ വര്‍ഷം മാര്‍ച്ച് 28ന് കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും  അതോടൊപ്പം ഇതു തടയാന്‍ ഹരജിക്കാരന് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക