|    May 28 Sun, 2017 12:12 pm
FLASH NEWS

കുട്ടികളെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ അറിയേണ്ടേ?

Published : 11th December 2015 | Posted By: swapna en

albert.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍. അദ്ദേഹം രൂപംനല്‍കിയ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ സമവാക്യമായ ഋ = ാര2 പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ ഫോട്ടോണ്‍ സിദ്ധാന്തത്തിന് അടിത്തറയിട്ടു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച ‘ദ ഹന്‍ഡ്രഡ്’ എന്ന പുസ്തകത്തില്‍ പത്താം സ്ഥാനം ഐന്‍സ്‌റ്റൈനാണ്.

നാടു വിടുന്നു
1933ല്‍ ഹിറ്റ്‌ലറുടെ ക്രൂരതകള്‍ മൂലം ഐന്‍സ്‌റ്റൈന്‍ യൂറോപ്പ് വിട്ടു. ഇതിനുശേഷം 1940ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മുമ്പായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റിനെ ജര്‍മനി ആണവായുധം വികസിപ്പിക്കാനുള്ള സാധ്യത ധരിപ്പിച്ചു. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഐന്‍സ്‌റ്റൈന്‍ അഭ്യര്‍ഥിച്ചു. ഇതാണ് അണുബോംബിനു ജന്മംനല്‍കിയ മാന്‍ഹട്ടന്‍ പ്രൊജക്റ്റിന് വഴിതെളിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഋ = ാര2   എന്ന ഊര്‍സമവാക്യം ഉപയോഗിച്ചച്ചാണ് അമേരിക്ക അണുബോംബ് യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. താന്‍ ജീവിതത്തില്‍ ചെയ്ത ഒരു പിഴവാണ് അണുബോംബ് എന്ന് അവസാനകാലത്ത് ഐന്‍സ്‌റ്റൈന്‍ പറയുകയുണ്ടായി. 1955 ഏപ്രില്‍ 18ന് യുദ്ധത്തിനും അണുബോംബിനുമെതിരേയുള്ള പ്രസംഗം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ്  അന്തരിച്ചത്. മരണം വരെ ഐന്‍സ്റ്റൈന്‍ പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 300ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്‌ത്രേതര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.

പരീക്ഷണങ്ങള്‍
ഒഴിവുസമയത്ത് ഐന്‍സ്‌റ്റൈന്‍ പരീക്ഷണങ്ങളില്‍ മുഴുകി. 1905ല്‍ അഞ്ച് ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിലെ വിപ്ലവകരമായ ചില ആശയങ്ങള്‍ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം അതിലൂടെ വാദിച്ചു. മറ്റൊരു പ്രബന്ധത്തില്‍ അദ്ദേഹം വസ്തുവും ഊര്‍ജവും തമ്മിലുള്ള ബന്ധം ചര്‍ച്ചചെയ്തു. ഈ പ്രസിദ്ധ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ല്‍ ആറ്റംബോംബ് ഉണ്ടാക്കിയത്. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീര്‍ണമായ സമസ്യകള്‍ക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു.

ജീവിതരേഖ
ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1879 മാര്‍ച്ച് 14ല്‍ ജര്‍മനിയിലെ ഉല്‍മില്‍ (ഡഹാ) ആണ് ജനിച്ചത്. പിതാവ് ഹെര്‍മന്‍ ഐന്‍സ്‌റ്റൈന്‍ ഒരു ഇലക്ട്രിക്കല്‍ കട ഉടമയായിരുന്നു. ആല്‍ബര്‍ട്ട് വളരെ വൈകിയാണ് സംസാരിക്കാന്‍ തുടങ്ങിയത്. അമ്മ പൗളിന്‍ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐന്‍സ്‌റ്റൈന്‍ അത് അവരില്‍നിന്ന് പഠിച്ചു. ഐന്‍സ്‌റ്റൈന്‍ കണക്കില്‍ അതീവ മിടുക്കനായിരുന്നു. 15ാം വയസ്സില്‍ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലായിരുന്നു ഐന്‍സ്‌റ്റൈന്റെ പഠനം. അവിടെ ഊര്‍ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി. 1900ല്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അധ്യാപകജോലി കിട്ടിയില്ല. തുടര്‍ന്ന് ബെര്‍നിയിലെ സ്വിസ്സ് പേറ്റന്റ് ഓഫിസില്‍ ജോലിക്ക് ചേര്‍ന്നു. 1903ല്‍ ശാസ്ത്രവിദ്യാര്‍ഥിനിയായ യൂഗോസ്ലാവിയക്കാരി മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. 1919ല്‍ മിലോവയുമായി പിരിഞ്ഞ ശേഷം എല്‍സ ലൊവന്‍താലിനെ ഐന്‍സ്‌റ്റൈന്‍ വിവാഹം കഴിച്ചു. ഇരു ഭാര്യമാരിലുമായി അദ്ദേഹത്തിന് മൂന്നു മക്കളുണ്ടായി.1906ല്‍ സൂറിച്ച് സര്‍വകലാശാല ഐന്‍സ്‌റ്റൈനെ പ്രഫസറാക്കി. 1916ല്‍ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (ഏലിലൃമഹ ഠവലീൃ്യ ീള ഞലഹമശേ്ശ്യേ) പ്രസിദ്ധീകരിച്ചു. 1921ല്‍ ഐന്‍സ്‌റ്റൈന്‍ നൊബേല്‍ സമ്മാനത്തിനര്‍ഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് അദ്ദേത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day