|    Jun 24 Sat, 2017 5:40 pm
FLASH NEWS

കുട്ടികളെ ആകര്‍ഷിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങളുടെ ഉറവിടം കണ്ടെത്തണം: കലക്ടര്‍

Published : 1st November 2016 | Posted By: SMR

കോട്ടയം: കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മിഠായികളുടെയും മറ്റും രൂപത്തില്‍ വിദ്യാലയങ്ങളിലും പരിസരങ്ങളിലും വ്യാപകമാവുന്ന വിവിധതരം ലഹരി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിതരണവും സംബന്ധിച്ച് ഊര്‍ജിത അന്വേഷണം നടത്തണമെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക്് കലക്ടര്‍ സി എ ലത നിര്‍ദേശം നല്‍കി. ലഹരിയുടെ സ്വാധീനം കുട്ടികളില്‍ വര്‍ധിച്ചു വരുന്നതായി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി വിലയിരുത്തി. വൈവിധ്യമാര്‍ന്ന ലഹരി ഉല്‍പ്പന്നങ്ങളാണ് ദിനംതോറും വിദ്യാലയങ്ങളില്‍ വ്യാപകമാവുന്നത്. സ്‌കൂള്‍ അധികൃതരുടെയും ലഹരി വിരുദ്ധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ലഹരി പദാര്‍ഥങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനാണ് നീക്കം. പോലിസ്-എക്‌സൈസ് വകുപ്പുകളുടെ സംയുക്ത നിരീക്ഷണം വിദ്യാലയ പരിസരങ്ങളില്‍ ശക്തിപ്പെടുത്തും. വിദ്യാര്‍ഥികളുടെ ഇടപെടലുകളും നിരീക്ഷിക്കും. കഴിഞ്ഞ മാസം എക്‌സൈസ് വകുപ്പു നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. 1033 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. 183 അബ്കാരി കേസുകളും 30 എന്‍ഡിപിഎസ് 793 കോപ്ട പ്രകാരമുള്ള കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 923 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 201 പേരെ അറസ്റ്റ് ചെയ്തു.  അഞ്ചു വാഹനങ്ങളും 107. 11 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. 158000 രൂപ പിഴയും ഈടാക്കിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക