|    Dec 11 Tue, 2018 3:33 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കുട്ടികളുടെ ബുദ്ധിവൈഭവം അറിയാതെ വിലയിരുത്തരുത്: ഗോപിനാഥ് മുതുകാട്

Published : 12th November 2018 | Posted By: AAK

ദമ്മാം: കുട്ടികളുടെ ബുദ്ധിവൈഭവവും പശ്ചാത്തലവും തിരിച്ചറിയാതെ അവരെ വിലയിരുത്തരുതെന്ന് പ്രമുഖ മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക് ദ റൈറ്റ് പാത്ത് എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അസ്വസ്ഥതകള്‍ കണ്ട് വളരുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനം സാധ്യമാകുന്നില്ല. നിഷ്‌കളങ്കരായി ഭൂമിയില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് അവര്‍ നടക്കേണ്ട വഴികള്‍ ഏതാണെന്നും എങ്ങനെ വളരണമെന്നും തീരുമാനിക്കുന്നത് നമ്മുടെ മനോഭാവങ്ങളില്‍ കൂടിയാണ്. അവരുടെ അഭിരുചിക്കനുസരിച്ച് ഒരു മേഖല തിരഞ്ഞെടുക്കാന്‍ അനുവദിക്കുകയും അതാണ് അവരുടെ സൗഭാഗ്യമെന്നും പറഞ്ഞ് കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും മുതുകാട് ഉണര്‍ത്തി. ഡിസ്പാക് പ്രസിഡന്റ് സി കെ ഷഫീക് അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദിനെയും സ്‌കൂളിലെ സ്പെഷ്യല്‍ കെയര്‍ വിഭാഗത്തിലെ എട്ട് അധ്യാപികമാരെയും വേദിയില്‍ ആദരിച്ചു. ഇറാം ഗ്രൂപ് സിഎംഡി ഡോ. സിദ്ദീഖ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ സൗദി കലാകാരന്‍ ഹാശിം അബ്ബാസ് ആലപിച്ച മലയാള ഗാനം സദസ് ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. സ്‌കൂള്‍ മുന്‍ ചെയര്‍മാന്മാരായ അബ്ദുല്ല മാഞ്ചേരി, ഡോ. അബ്ദുസ്സലാം, ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ് വക്കം, അബ്ദുല്‍ സലാം ജാംജൂം പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ തലശ്ശേരി നന്ദിയും പറഞ്ഞു. നജീബ് അരഞ്ഞിക്കല്‍, ഷിറില്‍, ആമിന അവതാരകരായിരുന്നു. ശിഹാബ് കൊയിലാണ്ടി, ജിന്‍ഷ ഹരിദാസ്, നിരഞ്ജന്‍ ഗാനങ്ങളാലപിച്ചു. കുട്ടികളുടെ നൃത്ത-നൃത്ത്യങ്ങളും അരങ്ങേറി. അഷ്‌റഫ് ആലുവ, ബിന്‍സ്, താജ് അയ്യാരില്‍, ഷമീം കാട്ടാക്കട, റെജി പീറ്റര്‍, സാദിഖ് അയ്യാലില്‍, റഫീക് കൂട്ടിലങ്ങാടി, ഷൗബീര്‍, അസ്‌ലം ഫറോക്ക്, ഉണ്ണി ഏങ്ങണ്ടിയൂര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss