|    Jun 18 Mon, 2018 10:39 pm

കുട്ടികളുടെ പഠനം മുടങ്ങുന്നു; ബസ് അനുവദിക്കണമെന്ന് പിടിഎ

Published : 8th June 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: സ്‌കൂള്‍ സമയത്ത് കൃത്യമായി ബസ്സില്ലാത്തത് ആദിവാസി കുട്ടികളുടെ പഠനത്തിന് തടസ്സമാവുന്നു.
മുത്തങ്ങ വനമേഖലയായ പൊന്‍കുഴി, തകരപ്പാടി പ്രദേശങ്ങളിലെ കുട്ടികളാണ് കല്ലൂരിലെ സ്‌കൂളിലേക്ക് പോവേണ്ടതും തിരിച്ചുവരേണ്ടതുമായ സമയങ്ങളില്‍ ബസ്സില്ലാത്തതിനാല്‍ കടുത്ത പ്രയാസം അനുഭവിക്കുന്നത്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും രാവിലെ സ്‌കൂളിലേക്ക് പോവേണ്ട എട്ടരയ്ക്കും വൈകീട്ട് വീട്ടിലേക്ക് തിരിക്കുന്ന നാലിനും ബസ്സില്ല. വനമേഖലയായതിനാല്‍ ഈ പ്രദേശങ്ങളിലൂടെ നടന്നുപോവാനും കഴിയില്ല. ഇതിന്റെ പേരില്‍ കുട്ടികളുടെ പഠനം മുടങ്ങാനും സാധ്യതയുണ്ട്.
പൊന്‍കുഴിയില്‍ നിന്ന് രാവിലെ എട്ടരയ്ക്കും വൈകീട്ട് നാലിന് കല്ലൂരില്‍ എത്തുംവിധത്തിലും സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ക്ക് കല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ നിവേദനം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss