|    Jul 27 Thu, 2017 12:22 pm
FLASH NEWS

കുട്ടികളുടെ പഠനം മറ്റുള്ളവരുടെ ആഗ്രഹത്തിന്വേണ്ടി ആയിരിക്കരുത്: ആശാ അജിത്

Published : 8th October 2016 | Posted By: Abbasali tf

ശൂരനാട്: കുട്ടികളുടെ പഠനം മറ്റുള്ളവരുടെ ആഗ്രഹത്തിനുവേണ്ടി മാത്രം ആയിരിക്കരുതെന്നു ജില്ലാ അസി. കലക്ടര്‍ ആശാ അജിത് അഭിപ്രായപ്പെട്ടു. കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി, സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആരോഗ്യ കേരളത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ആശാകിരണം 2016 പദ്ധതിയുടെ ഉദ്ഘാടനം ശൂരനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നിര്‍വഹിക്കുകയായിരുന്നു അവര്‍. രക്ഷകര്‍ത്താക്കള്‍, കുട്ടികളുടെ യഥാര്‍ത്ഥ കഴിവ് കണ്ടെത്താന്‍ അവരുടെ ചെറിയ പ്രായത്തിലേ ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ട അവര്‍ തന്റെ സിവില്‍ സര്‍വീസ് പഠനാനുഭവ ങ്ങള്‍ കുട്ടികളുമായി പങ്കിട്ടു.  “നേരിടാം നിര്‍ഭയം “എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം നേടാന്‍ തികഞ്ഞ ആത്മവിശ്വാസവും  ലക്ഷ്യബോധവും മാത്രം മതിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലം ഡിഇഐപിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രജിത് കെ പി സെമിനാര്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സദസില്‍ പരീക്ഷാപ്പേടി അകറ്റുന്നതിനുള്ള ബോധവല്‍ക്കരണം നടത്തിയത് വേറിട്ട അനുഭവമായി.  താലൂക്കിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലെയും പത്താം ക്ലാസിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുടെ താലൂക്ക ്തല ഉദ്ഘാടനമായിരുന്നു ഇത്. ശൂരനാട് ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് എസ് ശശികലയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി കണ്‍വീനര്‍ എല്‍ സുഗതന്‍, സമിതി ചെയര്‍മാന്‍ കെ വി രാമാനുജന്‍ തമ്പി, പിടിഎ പ്രസിഡന്റ് എസ് രമേശ്ബാബു, ഹെഡ്മാസ്റ്റര്‍ എച്ച് ഷൗക്കത്ത്, സമിതിയുടെ ശൂരനാട് വടക്കു കണ്‍വീനര്‍ എസ് ദേവരാജന്‍ സ്റ്റാഫ് സെക്രട്ടറി കെ കൃഷ്ണകുമാര്‍ , തുടങ്ങിയവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക