|    Jan 20 Fri, 2017 7:43 pm
FLASH NEWS

കുട്ടികളുടെ കഴിവ് വര്‍ധിപ്പിക്കാന്‍ പ്രായോഗികമായ അനുഭവ സമ്പത്ത് കൂടി വേണം: മുഖ്യമന്ത്രി

Published : 28th February 2016 | Posted By: SMR

തിരൂരങ്ങാടി: കുട്ടികള്‍ക്ക് പ്രായോഗികമായ അനുഭവ സമ്പത്ത് കൂടി ലഭിച്ചാല്‍ അവരുടെ കഴിവുകള്‍ പത്തിരട്ടിയോളം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെന്നിയൂരില്‍ കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സിവില്‍ അക്കാഡമി വന്നപ്പോള്‍ വലിയ മാറ്റമാണ് മലയാളി കുട്ടികളിലുണ്ടായത്.
കുട്ടികള്‍ക്ക് അവസരം കൊടുത്താല്‍ അവരത് പ്രയോജനപ്പെടുത്തും. അതിനാല്‍ അസാപിന് ഏറെ പ്രധാധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമായ അഡീഷണന്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടത്തുന്നത്.
വിവിധ മണ്ഡലങ്ങളിലായി 35 സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും.തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളാണിവ. പ്രൈവറ്റ് പബ്ലിക് പാര്‍ട്ടിസിപ്പേഷനോടെയായിരിക്കും ഇവ പ്രവര്‍ത്തിക്കുക.അമരവിള, കുളക്കട, കുന്നംതാനം,പാമ്പാടി, ഇടമറ്റം, കട്ടപ്പന,പെരുമ്പാവൂര്‍, കളമശ്ശേരി, വിജ്ഞാന്‍നഗര്‍, ചാത്തന്നൂര്‍, തൃത്താല, ലക്കിടി, പാണ്ടിക്കാട്, വെന്നിയൂര്‍, മാനന്തവാടി, കാസര്‍ക്കോട് എന്നിവിടങ്ങില്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡറുകള്‍ തയ്യാറായി. എല്ലാതരം സ്‌കില്‍ ട്രെയിനിംഗും നടത്താന്‍ ഈ കേന്ദ്രങ്ങളില്‍ പര്യാപ്തമായിരിക്കും.മോഡുലാര്‍ സജ്ജീകരണങ്ങളാണ് ക്ലാസ്മുറികള്‍ക്ക് ക്രമീകരിച്ചിട്ടുളളത്.
പ്രവൃത്തി പരിചയം വേണ്ട ഹോസ്പിറ്റാലിറ്റി, ഈവന്റ് മാനേജ്‌മെന്റ്, റീടെയില്‍ തുടങ്ങിയ സെക്ടറുകള്‍ക്കും,യന്ത്രങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കനുസൃതമായവക്കുളള ക്ലാസ്മുറികള്‍, ലാബ് സു്ജീകരിക്കാന്‍ കഴിയുന്ന ക്ലാസ്മുറികള്‍ തുടങ്ങിയവയും കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്കില്‍ ഉണ്ടാകും.
കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്കിന് സമീപമുളള എഞ്ചിനീയറിംഗ് കോളേജുകള്‍, പോളി ടെക്‌നിക്കുകള്‍ ഐടിഐ  എന്നിവയുമായി ബന്ധിച്ചിച്ച് ഒരു ഹബ്ബ് ആന്റ്  സപോക്ക് മോഡല്‍ ആയിട്ടാണ്  കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക സംവിധാനങ്ങുമുണ്ടാകും.കോട്ടക്കലിനടുത്ത് വെന്നിയൂര്‍ ജിഎംയുപി സ്‌കൂളിന് സമീപം ഒരേക്കറോളം സ്ഥലത്താണ് 15 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ നിര്‍മ്മാണമാരംഭിക്കുന്നത്.
ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറച്ച് അധ്യക്ഷനായി,  ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍കുട്ടി, എം പി കുഞ്ഞിമൊയ്തീന്‍, കെ അബ്ദുല്‍ ഗഫൂര്‍, സി.കെ കോയാമു, ഇ മുഹമ്മദ് കുഞ്ഞി, ബി. ശ്രീനിവാസ് ഐ എഎസ്,വി എസ് സെന്തില്‍ ഐ എഎസ്, ഡോ. റെജു സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക