|    Jun 25 Mon, 2018 3:46 pm

കുട്ടികളുടെ ആരോഗ്യ സുരക്ഷ സമൂഹത്തിന്റെ ബാധ്യത: എംഎല്‍എ

Published : 30th January 2017 | Posted By: fsq

 

മലപ്പുറം: സ്‌നേഹവാല്‍സല്യത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ  സുരക്ഷയ്ക്കും സമൂഹം ബാധ്യസ്ഥരാണെന്ന് പി ഉബൈദുല്ല എംഎല്‍എ പറഞ്ഞു.  ഫലപ്രാപ്തി ശാസ്ത്രീയമായി തെളിച്ചിരിക്കെ പ്രതിരോധകുത്തിവയ്പ്പിനെതിരേയുള്ള കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഡിഎം പി സയ്യിദ് അലി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരന്‍, നഗരസഭാ അധ്യക്ഷ സി എച്ച് ജമീല,  റജീന ഹുസൈന്‍, കെ വി വല്‍സല, ഡോ. എ ഷിബുലാല്‍, കെ ടി ജെയ്‌സണ്‍(റോട്ടറി),  ഡോ. എന്‍ ഫൈസല്‍ (ഐഎപി), ഡോ. കെ എ പരീത്(ഐഎംഎ), ഡോ. പി പി സുലോചന, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി എം ഗോപാലന്‍, ആസ്യ വാക്യത്ത്, ഡിഎംഒ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ആര്‍ രേണുക സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss