|    Feb 23 Fri, 2018 5:41 am
FLASH NEWS

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 22nd December 2017 | Posted By: kasim kzm

വണ്ടൂര്‍: കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ലീല ദൃശ്യങ്ങള്‍ ഫോണ്‍ വഴി പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി(25)യെയാണ് സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐജി മനോജ്കുമാറിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണില്‍ ടെലഗ്രാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് വ്യാപകമായ രീതിയില്‍ ഇയാള്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നത്. സൈബര്‍ഡോം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെ കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ ഷറഫലിയുടെ നമ്പറിലുള്ള ഐഡിയ സിമ്മിലെടുത്ത ടെലഗ്രാം ആപ്പ് വഴിയാണ് വീഡിയോകള്‍ പ്രചരിക്കുന്നതെന്ന കണ്ടെത്തി. ഐജിയുടെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി മോഹനചന്ദ്രന്റെ കീഴില്‍ വണ്ടൂര്‍ സിഐ വി ബാബുരാജ്, എസ്‌ഐ പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലുമായി ചേര്‍ന്നുള്ള നീക്കത്തിലാണ് ഇയാള്‍ പിടിയാലായത്.
ഇയാളില്‍ നിന്നു മൊൈബല്‍ ഫോണും, മെമ്മറി കാര്‍ഡുള്‍പെടെയുള്ള മറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഇയാള്‍ ടെലഗ്രാം ആപ്പുപയോഗിച്ച് നിര്‍മിച്ച പൂമ്പാറ്റ, നാടന്‍തുണ്ട്, സെക്‌സ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ലൈംഗിക ക്രീഡകളും പ്രചരിപ്പിച്ചിരുന്നത്. സിഎംഎക്ക് പഠിക്കുന്ന യുവാവ് മാനസിക സംതൃപ്തിക്ക് വേണ്ടിയാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രചിരിപ്പിച്ചതെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ടാവമെന്നാണ് പോലിസ് വിലയിരുത്തല്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി പേരാണ് ഇയാളുടെ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്.
സൈബര്‍ ഡോമിലെ ബിജു, വൈശാഖ് എന്നിവരുടെ സഹായത്തോടെയാണ് ഫോണ്‍ പരിശോധന നടത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവും കേസെടുത്തു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss