|    Jul 22 Sun, 2018 2:27 pm
FLASH NEWS

കുട്ടികളുടെ അവകാശ സംരക്ഷണം : സന്നദ്ധസംഘടനകളുടെ പങ്കാളിത്തമുണ്ടാവണം: എഡിഎം അനു എസ് നായര്‍

Published : 22nd September 2017 | Posted By: fsq

 

പത്തനംതിട്ട: കുട്ടികള്‍ക്കെതിരായുളള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും വിഷമകരമായ സാഹചര്യത്തിലുളള കുട്ടികളെ സംരക്ഷിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സന്നദ്ധസംഘടനകളും പ്രവര്‍ത്തിക്കണമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനു എസ് നായര്‍ പറഞ്ഞു. കമ്മ്യൂണിറ്റി വോളന്ററി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്കായുളള ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നു സന്നദ്ധ സംഘടനകളും യുവജനക്ലബ്ബുകളും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും എഡിഎം പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 സന്നദ്ധസംഘനാ പ്രതിനിധികള്‍ക്ക് വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ ചൈല്‍ഡ്                  പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍ വിഷയാവതരണം നടത്തി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ എല്‍ ഷീബ അധ്യക്ഷത വഹിച്ചു. ഒആര്‍സി പ്രൊജക്ട് അസി. നീതു പ്രസാദ്, എം ആര്‍ രഞ്ജിത്ത്, സ്മിത പി രാജു, പി എസ് സ്മിത പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss