|    Mar 23 Thu, 2017 10:02 am
FLASH NEWS

കുട്ടികളില്‍നിന്നു മാല കവരുന്നത് പതിവാക്കിയ യുവാക്കള്‍ പിടിയില്‍

Published : 15th October 2016 | Posted By: Abbasali tf

പുത്തനത്താണി: കുട്ടികളുടെ മാല പൊട്ടിക്കുന്നത് പതിവാക്കിയ രണ്ടു യുവാക്കളെ കാടാമ്പുഴ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ത്യനൂര്‍ സ്വദേശികളായ നമ്പന്‍കുന്നേല്‍ മുഹമ്മദ് സുഹൈല്‍ (19), പാടത്തുംപീടിക അലിഅക്ബര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ആഢംബര ബൈക്കുകള്‍ വാടകയ്‌ക്കെടുത്ത് ചുറ്റിക്കറങ്ങിയാണ് കുട്ടികളുടെ മാലകള്‍ കവരുന്നത്. കഴിഞ്ഞ ദിവസം മരവട്ടം നാരങ്ങാടന്‍ അബ്ദുസ്സലാമിന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കയായിരുന്ന രണ്ടര വയസ്സ് പ്രായമുള്ള കുട്ടിയുടെ മാലയും വളയും തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ സംബന്ധിച്ച അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലാവുന്നത്. ചോദ്യം ചെയ്യലില്‍ ഏര്‍ക്കരയില്‍ നിന്നു മാലപൊട്ടിച്ച കേസിനും തുമ്പുണ്ടായി. രണ്ടിടങ്ങളില്‍ നിന്നായി നഷ്ടപ്പെട്ട നാല് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പ്രതികളുടെ വീട്ടില്‍ നിന്നു പോലിസിന് ലഭിച്ചു. മലയാളം സിനിമയായ മെട്രോയില്‍ നിന്നുമാണ് പ്രതികള്‍ക്ക് പിടിച്ചുപറി നടത്തുന്നതിനുള്ള പ്രചോദനം ലഭിച്ചതെന്ന് പ്രതികള്‍ പോലിസിനോടു പറഞ്ഞു. ഇന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ എസ്‌ഐ മഞ്ജിത്‌ലാലിനെ കൂടാതെ അഡീഷനല്‍ എസ്‌ഐ ശശികുമാര്‍, എഎസ്‌ഐ മണി, സിപിഒമാരായ സുജിത്, മനോജ്, സന്തോഷ്, രഞ്ജു, സൂര്യനാരായണന്‍ എന്നിവരുമുണ്ടായിരുന്നു.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക