|    Oct 23 Tue, 2018 6:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുട്ടികളില്ലെങ്കില്‍ കോളജുകളും ഇല്ലെന്ന് ഓര്‍ക്കണം : ചെന്നിത്തല

Published : 6th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജ്‌മെന്റുകളെങ്കിലും സാമൂഹികപ്രതിബദ്ധത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാവാതിരിക്കാന്‍ മാനേജ്‌മെന്റുകള്‍ നിയമനടപടികളുമായി മുന്നോട്ടുപോവരുത്. കുട്ടികളില്ലെങ്കില്‍ കോളജുകളും ഇല്ലെന്ന് ഓര്‍ക്കണം. മെഡിക്കല്‍ പ്രവേശനം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനു മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ ബാറുകള്‍ക്കുവേണ്ടി സ്‌കൂളുകള്‍ മാറ്റേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കോണ്‍ഗ്രസ്സും യുഡിഎഫും ശക്തമായ പ്രതിഷേധ സമരങ്ങളിലേക്കു കടക്കുകയാണ്. ഈ മാസം 11 മുതലാണ് കോണ്‍ഗ്രസ്സിന്റെ സമരങ്ങള്‍ ആരംഭിക്കുക. ആദ്യപടിയായി സെക്രട്ടേറിയറ്റിന് മുന്നിലും അതത് ജില്ലകളിലെ കലക്ടറേറ്റുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss