|    Aug 23 Wed, 2017 7:11 pm
FLASH NEWS

കുട്ടികളിലെ ഓട്ടിസം : സ്‌റ്റെം സെല്‍ തെറാപ്പി ഏറെ ഗുണകരമാണെന്ന അവകാശവാദവുമായി ഡോ. നന്ദിനി

Published : 10th August 2017 | Posted By: fsq

 

കൊച്ചി: കുട്ടികളിലെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഗ്‌ളോബല്‍ ഡവലപ്‌മെന്റ് ഡിലേ തുടങ്ങിയ ന്യൂറോളജിക്കല്‍ തകരാറുകളുടെ ചികില്‍സയ്്ക്ക് സ്‌റ്റെം സെല്‍ തെറാപ്പി ഏറെ ഗുണകരണമാണെന്ന അവകാശ വാദവുമായി ഡോ. നന്ദിനി ഗോകുല്‍ ചന്ദ്രന്‍.  ക്ഷതമേറ്റ ന്യൂറല്‍ കോശങ്ങളെ സ്‌റ്റെം സെല്‍ തെറാപ്പിയിലൂടെ ചികിത്സിച്ച് കുട്ടികളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്നു മുെൈംബ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റെം സെല്‍ തെറാപ്പി സെന്ററായ ന്യൂറോജെന്‍ ബ്രെയിന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടറും മെഡിക്കല്‍ സര്‍വീസസ് മേധാവിയുമായ ഡോ. നന്ദിനി ഗോകുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നു പേര്‍ക്കു വരെ ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിലേ എന്ന അവസ്ഥ ബാധിക്കാറുണ്ട്. കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിലേ. ഇതു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനും ചലിക്കാനും നടക്കാനുമുള്ള ശേഷിയെയും ബാധിക്കുമെന്നു ഡോ. നന്ദിനി ഗോകുല്‍ ചന്ദ്രന്‍ പറഞ്ഞു. ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിലേ നിര്‍ണയിച്ച എറണാകുളം പുത്തന്‍വേലിക്കര സ്വദേശി മൂന്നുവയസുകാരന്‍ പി ജെ സാവിയോയ്ക്ക് സ്‌റ്റെം സെല്‍ തെറാപ്പി ഏറെ പ്രയോജനപ്പെട്ടതായി ഡോ. നന്ദിനി പറഞ്ഞു. ഒമ്പതുമാസം പ്രായമുള്ളപ്പോഴാണ് സാവിയോയ്ക്ക് വളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. നിരവധി ചികില്‍സകളും ഒരുവര്‍ഷത്തോളം അക്യൂപങ്ചറും ഫിസിയോതെറാപ്പിയും ചെയ്‌തെങ്കിലും ഫലപ്രദമായില്ല. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സാവിയോയെ സ്‌റ്റെം സെല്‍ തെറാപ്പിക്ക് വിധേയനാക്കി. നടക്കാന്‍ ബുദ്ധിമുട്ട്, അവ്യക്തമായ സംസാരം, ഏകാഗ്രത ഇല്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന സാവിയോക്ക് ഇപ്പോള്‍ പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് സാവിയോയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒക്യുപേഷണല്‍ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കല്‍ കൗണ്‍സില്‍ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുടെ സംയുക്തമായ മേല്‍നോട്ടത്തില്‍ സാവിയോയ്ക്ക് ചികില്‍സ നല്‍കി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി ന്യൂറോളജിക്കല്‍ തകരാറുകള്‍ക്ക് ഇന്ന് ലഭിക്കാവുന്ന ഏറ്റവും ഫലപ്രദമായ ചികി ല്‍സയാണ് സ്‌റ്റെം സെല്‍ തെറാപ്പിയെന്നും ക്ഷതമേറ്റ ന്യൂറല്‍ കോശങ്ങളെ റിപ്പയര്‍ ചെയ്യാനുള്ള കഴിവ് ഈ ചികില്‍സയ്ക്കുണ്ടെന്നും ഡോ. നന്ദിനി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക