|    Jan 24 Tue, 2017 12:49 pm
FLASH NEWS
Home   >  Life  >  Family  >  

കുട്ടികളിലെ അമിതവണ്ണം ഗുരുതര രോഗങ്ങള്‍ക്കു കാരണമാവുമെന്ന്

Published : 16th July 2016 | Posted By: sdq

ദോഹ: കുട്ടികളിലെ അമിതവണ്ണം പല ഗുരുതര രോഗങ്ങള്‍ക്കും വഴിവെച്ചേക്കുമെന്ന് പഠനം. ഡന്‍മാര്‍ക്കിലെ അഞ്ചുലക്ഷത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് അമിത വണ്ണം കുട്ടികള്‍ക്ക് രോഗസാധ്യത കൂട്ടുമെന്ന് കണ്ടെത്തിയത്.
ഇത്തരക്കാര്‍ക്ക് കുടല്‍ കാന്‍സറിനും ഹൃദയാഘാതം തുടങ്ങിയവയ്ക്കുമുള്ള സാധ്യത ഏറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. സ്വീഡനിലെ ഗോഥന്‍ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ ഒബിസിറ്റി ഉച്ചകോടിയിലാണ് പഠനങ്ങള്‍ അവതരിപ്പിച്ചത്. 13 വയസ്സിനു ശേഷം കുട്ടികളില്‍ ഓരോ യൂണിറ്റ് ഭാരം കൂടുന്നതും ബിഎംഐയില്‍ (ബോഡി മാസ് ഇന്‍ഡെ്ക്സ്) 2-3 പോയിന്റ് വര്‍ധന വരുത്തുമെന്നും ഇത് കുടല്‍ കാന്‍സര്‍ സാധ്യത ഒമ്പതു ശതമാനവും മലാശയ കാന്‍സര്‍ സാധ്യത 11 ശതമാനവും കൂട്ടുന്നുവെന്നും മറ്റൊരു പഠനം വ്യക്തമാക്കുന്നു. ബിസ്പ്ബെര്‍ഗിലെ പ്രിവന്റീവ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ബ്രിറ്റ് വാംഗ് ജെന്‍സണ്‍ 2,57,623 കുട്ടികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
രക്തം കട്ടപിടിക്കുന്നതു വഴിയുള്ള ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത പെണ്‍കുട്ടികള്‍ക്ക് 21 ശതമാനവും ആണ്‍കുട്ടികളില്‍ 26 ശതമാനവുമാണെന്ന് മറ്റൊരു പഠനവും വ്യക്തമാക്കുന്നു. ചെറുപ്പത്തില്‍ അമിതവണ്ണമുള്ള കുട്ടികളുടെ കാര്യമാണിത്. അമിതവണ്ണം വലുതാകുമ്പോഴും തുടരുകയാണെങ്കില്‍ കാന്‍സറിനും ഹൃദയാഘാതത്തിനും സാധ്യത കൂടുതലാണ്.
10നും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ അമിത വണ്ണം ടീനേജ് പ്രായത്തിലും തുടരാനുള്ള സാധ്യത 80 ശതമാനമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് സൈക്കാട്ട്രി നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂട്ടുകയും മാംസം കുറയ്ക്കുകയും ചെയ്യുന്നത് കുട്ടികളിലും യുവജനങ്ങളിലും കാണുന്ന അമിത വണ്ണം നിയന്ത്രിക്കാന്‍ സഹായിക്കും.
ചുരുങ്ങിയത് ഒരു മണിക്കൂര്‍ കായിക വിനോദത്തിലേര്‍പ്പെടുക, മധുരപലഹാരങ്ങളും കുപ്പി പാനീയങ്ങളും പായ്ക്കറ്റ് ഭക്ഷണവും ഒഴിവാക്കുക, വെള്ളം കുടിക്കുക തുടങ്ങിയവയാണ് കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാന്‍ അക്കാദമി നിര്‍ദേശിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക