|    May 30 Tue, 2017 11:03 am
FLASH NEWS

കുട്ടാവില്‍ തീപ്പിടിത്തം; അഞ്ചേക്കര്‍ കശുമാവ് തോട്ടം കത്തിനശിച്ചു

Published : 5th March 2016 | Posted By: SMR

ഇരിക്കൂര്‍: പെരുവളത്തുപറമ്പിനു സമീപം കുട്ടാവ് തീപ്പെട്ടി കമ്പനിക്കടുത്ത് തീപിടിത്തം. രണ്ടു പേരുടെ അഞ്ചേക്കര്‍ സ്ഥലത്തെ കശുവണ്ടികളും മരങ്ങളുമാണ് കത്തിനശിച്ചത്.
ചേടിച്ചേരിയിലെ ഒ വി ഗോവിന്ദന്‍ നമ്പ്യാരുടെ ഒരേക്കര്‍ തോട്ടവും സമീപത്തെ റഷീദിന്റെ നാലേക്കര്‍ തോട്ടത്തിലുമാണ് തീ പിടിച്ചത്. രണ്ട് തോട്ടങ്ങളിലും പ്രധാനമായും കശുമാവ് കൃഷിയാണു നശിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. മട്ടന്നൂരില്‍ നിന്ന് ഫയര്‍ സര്‍വീസുകാരും ഇരിക്കൂര്‍ പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. കഠിനമായ ചൂടും ശക്തിയേറിയ കാറ്റുമാണ് തീ ആളിപ്പടരാന്‍ കാരണം.
തീയണച്ചിട്ടും വീണ്ടും പലഭാഗങ്ങളില്‍ നിന്നു തീപടര്‍ന്നു കൊണ്ടിരുന്നു. മൂത്ത് വിളവെടുക്കാറായ കശുവണ്ടികളാണ് അഗ്‌നിക്കിരയായത്.
10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വഴി യാത്രക്കാര്‍ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണു സംശയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day