|    Dec 16 Sun, 2018 7:16 am
FLASH NEWS
Home   >  Kerala   >  

കുട്ടമല ചര്‍ച്ച് ആക്രമണം: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് എസ്.ഡി.പി.ഐ

Published : 21st December 2017 | Posted By: mi.ptk

തിരുവനന്തപുരം: കുട്ടമലയില്‍ സിഎസ്‌ഐ സഭയുടെ എച്എംഎസ്  പള്ളി ആക്രമിച്ചവര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് എസഡിപിഐ ജില്ലാ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് ആവശ്യപ്പെട്ടു.  ജവാദ് കിള്ളി, ബാദുഷ ആരുമാലൂര്‍, ഫഹദ് കൊടപ്പനക്കുന്നു തുടങ്ങിയ നേതാക്കളോടൊപ്പം സംഭവം സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

തലേ ദിവസം ഇതേ പള്ളിയിലെ വയോധികനായ പുരോഹിതനെ മത പരിവര്‍ത്തനം ആരോപിച്ചു വര്‍ഗീയ വാദികള്‍ ക്രൂരമായി അക്രമിച്ചിട്ടും ശക്തമായ പോലീസ് നടപടി ഉണ്ടാവാത്തതാണ് പുതിയ അക്രമത്തിനു ധൈര്യം പകര്‍ന്നത് എന്നാണ് ഊഹിക്കാനാവുന്നത്.  ന്യൂന പക്ഷങ്ങളുടെയും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും യോജിച്ച ജനാധിപത്യ മുന്നേറ്റം മാത്രമാണ് ഫാസിസത്തിനെ ചെറുക്കാനുള്ള വഴി.  പോലീസ് ആലസ്യം വെടിഞ്ഞു അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി ശക്തമായി സമര രംഗത്തിറങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss