|    Jan 23 Mon, 2017 2:12 pm
FLASH NEWS

കുട്ടമത്ത് സ്മാരക സമിതി രജത ജൂബിലി സമാപനവും ജന്‍മദിനാഘോഷവും

Published : 5th October 2016 | Posted By: Abbasali tf

ചെറുവത്തൂര്‍: മഹാകവി കുട്ടമത്ത് സ്മാരക സമിതി രജത ജൂബിലി സമാപനവും കുട്ടമത്ത് ജന്മദിനാഘോഷവും എട്ടുമുതല്‍ 11വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജത ജൂബിലി ഹാള്‍ എട്ടിന് രാവിലെ 11ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കുട്ടമത്ത് നഗറില്‍ നിന്ന് പൊന്മാലത്തേക്ക് മഹാകവിയുടെ പ്രതിമ സ്വീകരണ ഘോഷയാത്ര നടക്കും. 25 കലാകാരന്മാരും 25 വാദ്യകലാകാന്മാരും ഘോഷയാത്രയില്‍ അണിനിരക്കും. കലാ-സാസ്‌കാരിക പ്രവര്‍ത്തകരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ആദരിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മഹാകവി കുട്ടമത്ത് പുരസ്‌കാരം കൈതപ്രം ദാേേമാദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കും.  മഹാകവിയുടെ അര്‍ധകായ പ്രതിമ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്യും. ശില്‍പി സുരേന്ദ്രന്‍ കൂക്കാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ആദരിക്കും. കോഴിക്കോട് രംഗ ഭാഷ ‘കുടുംബനാഥന്റെ ശ്രദ്ധക്ക്’ നാടകം അവതരിപ്പിക്കും.വാര്‍ത്താസമ്മേളനത്തില്‍ കുട്ടമത്ത് സ്മാരക സമിതി ഭാരവാഹികളായ ഡോ.പി വി കൃഷ്ണകുമാര്‍, അഡ്വ.ഗംഗാധരന്‍ കുട്ടമത്ത്, പി ശശിധരന്‍, സജീവന്‍ കുട്ടമത്ത്, ജയന്‍പറമ്പത്ത്, എം വി ഷിബിന്‍, ഫല്‍ഗുനന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക