|    Aug 15 Wed, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുട്ടനാട് പാക്കേജ് പൂര്‍ണമാക്കാന്‍ കേന്ദ്രത്തെ സമീപിക്കും: മുഖ്യമന്ത്രി

Published : 6th August 2018 | Posted By: kasim kzm

ആലപ്പുഴ: കുട്ടനാട് പാക്കേജ് പൂര്‍ണമായും നടപ്പാക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടനാട് ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തോടൊപ്പം ഇവ ആഴംകൂട്ടി സംരക്ഷിക്കല്‍, പഞ്ചായത്തുകളില്‍ സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കല്‍ എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കിയാവും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം നിലവിട്ട് ഉയരുന്ന സാഹചര്യത്തില്‍ ആളുകളെ പാര്‍പ്പിക്കാനും ഭക്ഷണം പാകംചെയ്യാനുമായി വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കും. ജലനിരപ്പ് ഉയരുമ്പോള്‍ കെട്ടിടങ്ങളില്‍ വെള്ളം കയറാത്തവിധത്തിലുള്ള നിര്‍മാണസംവിധാനം കുട്ടനാട്ടില്‍ പരിഗണിക്കും. ഇതിനായി ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരും. പ്രളയസമയങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാന്‍ സൗരോര്‍ജ പദ്ധതിയും പരിഗണിക്കും.
കുട്ടനാട്ടിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണത്തക്കവിധത്തില്‍ ഫലപ്രദമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. വരുന്ന മന്ത്രിസഭായോഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ വകുപ്പിലും സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കണം. റവന്യൂ വകുപ്പ് ജില്ലാതലത്തില്‍ ഇത് ഏകോപിപ്പിക്കും. നഷ്ടമായ അധ്യയനദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ വിശദമായ രൂപരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം കുട്ടനാട്ടില്‍ സ്ഥാപിക്കുന്നതു പരിഗണിക്കും. വെള്ളപ്പൊക്കത്തില്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാന്‍ പഞ്ചായത്ത്, താലൂക്ക് തലത്തില്‍ അദാലത്ത് നടത്തണം. ദുരിതബാധിതര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ സഹായം തേടാന്‍ മുഖ്യമന്ത്രി ജില്ല കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss