|    Jul 17 Tue, 2018 10:49 pm
FLASH NEWS

കുട്ടനാട്ടില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു

Published : 11th September 2017 | Posted By: fsq

 

മങ്കൊമ്പ്: കുട്ടനാട്ടില്‍ സമീപകാലത്തായി ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപഭോഗത്തില്‍ വന്‍ വര്‍ധനവ്.കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍, വ്യാജമദ്യം എന്നിവയുടെ ഉപയോഗമാണ് ഏറ്റവുമധികം റിപോര്‍ട്ടു ചെയ്യപ്പെടുന്നത്.  ലഹരി മരുന്നുകളുടെ ഉപയോഗം ഏറ്റവുമധികം യുവാക്കളിലും കൗമാരക്കരിലുമാണെന്നത് നാടിനെ ആശങ്കയിലാക്കുകയാണ്. കുട്ടനാട്ടിലെ ഒരു പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗിച്ചതിന് കഴിഞ്ഞ മാസം പുളിങ്കുന്ന് പോലിസ് പിടികൂടിയിരുന്നു. ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയില്‍ നിന്നുമാണ് കുട്ടനാട്ടില്‍ ലഹരിവസ്തുക്കളെത്തുന്നതെന്നാണ് പോലിസ് നിരീക്ഷണം. നഗരങ്ങളില്‍ താമസിച്ചു വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ഥികളും ഇവ കുട്ടനാട്ടിലെത്തിക്കുന്നതിനു സഹായിക്കുന്നു.  പുറമെ നിന്നുള്ള വില്‍പനക്കാരും ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞ മാസം കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഒരാളില്‍ നിന്നും അരക്കിലോയും മറ്റൊരാളില്‍ നിന്നു നൂറു ഗ്രാം കഞ്ചാവുമാണ് അന്നു പിടിച്ചെടുത്തത്. കുട്ടനാട്ടില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പിടിക്കപ്പെട്ടവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞത്. കഴിഞ്ഞ മാസം വന്‍തോതില്‍ വ്യാജമദ്യവും എക്‌സൈസ് പിടികൂടിയിരുന്നു. വെളിയനാട്ട്്  നിന്നും വ്യത്യസ്ത കേസുകളില്‍ 40, 170 ലിറ്ററുകള്‍ വീതം വാറ്റുന്നതിനുള്ള കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. ഇതിനു പുറമെ കാവാലത്തു നിന്ന് 140 ലിറ്റര്‍ കോട പിടികൂടിയിരുന്നു. 2015 മുതലാണ് കുട്ടനാട്ടില്‍ ലഹരി മരുന്നു കേസുകള്‍ കൂുതലായി റിപ്പേപാര്‍ട്ട് ചെയ്യുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍ ബിജുകുമാര്‍ പറഞ്ഞു. വര്‍ഷം തോറും കേസുകളുടെ എണ്ണത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടാവുകയാണ്. 2017 ല്‍ മാത്രം ഇതിനകം 15 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും, വില്‍പനയുമായി ബന്ധപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss