|    Oct 20 Sat, 2018 3:12 am
FLASH NEWS

കുട്ടനാട്ടില്‍ രണ്ടാം കൃഷി വിളവെടുപ്പ് തുടങ്ങി

Published : 7th September 2017 | Posted By: fsq

 

ഹരിപ്പാട്: ആശങ്കകള്‍ക്ക് വിരാമമിട്ട് രണ്ടാം കൃഷി വിതയിറക്കിയ പടശേഖരങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. ചെറുതന കൃഷിഭവന്‍ പരിധിയിലെ പോച്ച പാടശേഖരത്തിലാണ് വിളവെടുപ്പിന് തുടക്കം കൂറിച്ചത് 135 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരമാണിത്.അഞ്ച് കൊയ്ത്ത് യന്തങ്ങള്‍ ഉപയോഗിച്ചാണ് വിളവെടുപ്പ് പരോഗമിക്കുന്നത്. ഏക്കറിന് 1550 രൂപയാണ് യന്ത്രവാടക. ഒരേക്കര്‍ വിളവെടുക്കുന്നതിനു രണ്ടു മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയം എടുക്കുന്നുണ്ട്. മഴയെ തുടര്‍ന്ന് പാട ശേഖരത്തില്‍ വെള്ളം കെട്ടികിടക്കുന്നതിനാലാണ് വിളവെടുപ്പിനു സമയ ദൈര്‍ഘ്യം അനുഭവപ്പെടുന്നത്. ഒരേക്കര്‍ വിളവെടുക്കുന്നതിനു യന്ത്ര വാടക മാത്രം  ഉദ്ദേശം 4000 രൂപയോളം ചിലവാകുന്നതായി കര്‍ഷകര്‍ പറയുന്നു. പലയിടങ്ങളിലും  യന്ത്രങ്ങള്‍ താഴ്ന്നു പോകുന്നുമുണ്ട്. പാട ശേഖരത്തില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വെള്ളം വറ്റിക്കുന്നതിന് സമയ ബന്ധിതമായി പമ്പിങ് നടത്തുന്നതിന് പാടശേഖര സമിതി തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും വൈദ്യുതി ക്ഷാമവും വോള്‍ടേജ് വ്യതിയാനവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.  മാസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വെള്ള പൊക്കത്തില്‍ മട വീഴ്ച ഭീഷണി നേരിട്ടിരുന്ന പാടശേഖരമാണ് ഇത്. വെള്ള പൊക്കത്തെ  അതിജീവിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പുറം ബണ്ട് ബലപ്പെടുത്തുകയും ചെയ്തിരുന്നു. ചെറുതന കൃഷി ഭവന്റെ കീഴിലുള്ള 22 പാട ശേഖരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വെള്ള പൊക്കത്തെ അതിജീവിക്കാന്‍ കഴിഞ്ഞത്. സമീപ ദിവസങ്ങളില്‍ മഴ ശക്തമായതിനാല്‍ പകുതിയില്‍ പോലും വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss