|    Jun 25 Mon, 2018 12:28 am
FLASH NEWS

കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ലവണാംശം വര്‍ധിച്ചു

Published : 21st January 2017 | Posted By: fsq

 

ഹരിപ്പാട്: തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വെ, തൃക്കുന്നപ്പുഴ ചീപ്പ്, കായംകുളം പൊഴി എന്നിവിടങ്ങളിലൂടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഓരുവെള്ളം എത്തിയതോടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ലവണാംശം വര്‍ധിച്ചതായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം.ആലപ്പുഴ, കരുവാറ്റാ, കൈനകരി കൃഷിഭവന്‍ പരിധിയിലെ പാടശേഖരങ്ങളിലാണ് ഓരുവെള്ളം ക്രമാതീമായി എത്തുന്നത്. പാടശേഖരങ്ങളിലേക്ക് ജലസേചനം നടത്തുന്ന തോടുകളിലാണ് ലവണാംശം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴയിലെ കാക്കക്കായല്‍, ഭഗവതിപ്പാടം, കരുവാറ്റ കൃഷിഭവന്‍ പരിധിയിലെ തെറ്റിക്കളം, ഈഴാങ്കേരി, ചാലുങ്കല്‍, വെള്ളൂക്കരി, വാഴങ്കരി, കൈനകരി കൃഷി ഭവന്‍ പരിധിയിലെ റാണി, ചിത്തിര, മാര്‍താണ്ഡം, എന്നിവിടങ്ങളിലാണ് ഓരുവെള്ളത്തിന്റെ സാന്നദ്ധ്യം സ്ഥിരീകരിച്ചത്.ചെറുതന കൃഷിഭവന്‍ പരിധിയിലെ പാടശേഖരങ്ങള്‍ ഓരുവെള്ള ഭീഷണി നേരിടുകയാണ്. പുറംതോടുകളില്‍ നിന്നോ ജലസ്രോതസ്സുളില്‍ നിന്നോ കൃഷിക്കാവശ്യമായ വെള്ളം കയറ്റാന്‍ കഴിയുകയില്ല. 45 ദിവസം മുതല്‍ 90 വരെയെത്തിയ കൃഷിയിടങ്ങളില്‍ മണ്ണിലേയോ-വെള്ളത്തിലേയോ ലവണാംശം നെല്ലിനെ പ്രതികൂലമായി ബാധിക്കും. പാടത്തേക്കു കയറ്റുന്ന വെള്ളത്തിന്റെ ലവണാംശം കര്‍ഷകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കീട നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ എല്ലാ പാടശേഖരത്തില്‍ നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധിച്ചു വരികയാണെന്നും കര്‍ഷകര്‍ക്ക് സാങ്കേതിക സഹായത്തിനായി കീട നിരീക്ഷണ കേന്ദ്രത്തെ സമീപിക്കാവുന്നതാണെന്നും നിരീക്ഷണ കേന്ദ്രം ഡയറക്റ്റര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss