|    Dec 14 Thu, 2017 10:44 pm
FLASH NEWS
Home   >  News now   >  

കുടുങ്ങിയ ലിഫ്റ്റില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിച്ചയുവാവ് താഴെവീണ് മരിച്ചു

Published : 28th July 2016 | Posted By: G.A.G

ചെന്നൈ: വൈദ്യുതിനിലച്ചതിനെത്തുടര്‍ന്ന് നിന്നുപോയ ലിഫ്റ്റില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ച യുവാവ് താഴെവീണ് മരിച്ചു. ചെന്നൈ പെരുമാള്‍കോവില്‍ ഗാര്‍ഡന്‍സ്ട്രീറ്റിലെ രൂപ് വാടിക അപാര്‍ട്‌മെന്റ്ിലാണ് സംഭവം. അഭിഷേക് (23) ആണ് മരിച്ചത്. അഞ്ചാംനിലയിലെ ഫ്ഌറ്റില്‍ നിന്നും കടയില്‍പോകാന്‍ പുറത്തിറങ്ങിയതായിരുന്നു അഭിഷേക്. ലിഫ്റ്റ് വഴി താഴേക്കിറങ്ങിയപ്പോള്‍ കറന്റ് പോയി ലിഫ്റ്റ് നിലച്ചു. പുറത്തിറങ്ങി കോണിപ്പടികളിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കറന്റ് വന്നു. വീണ്ടും ലിഫ്റ്റില്‍ കയറിയപ്പോള്‍ പിന്നെയും കറന്റ് പോവുകയും ലിഫ്റ്റ് രണ്ടുനിലകള്‍ക്കിടയില്‍ കുടുങ്ങുകയുംചെയ്തു. ലിഫ്്റ്റിന്റെ വാതില്‍ തുറന്ന്്് തൊട്ടു താഴെയുള്ള നിലയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ താഴെവീഴുകയായിരുന്നു. മുപ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയെത്തുടര്‍ന്ന് തല്‍ക്ഷണം മരണവും സംഭവിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക